തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ഏറ്റവും വേഗമേറിയ താരമായി പാലക്കാട് കല്ലടി സ്‌കൂളിലെ മുഹമ്മദ് ഷെര്‍സാദും അതിവേഗക്കാരിയായി ആലപ്പുഴ മുഹമ്മ എ.ബി.വിലാസം സ്‌കൂളിലെ എ.പി. ഷീല്‍ഡയും മാറി. 11.11 സെക്കന്‍ഡിലാണ് സീനിയര്‍ ആണ്‍കുട്ടികളുടെ പോരാട്ടം ഷെര്‍സാദ് തന്റെ പേരിലാക്കിയത്. ഷെര്‍സാദിന്‍റെ ആദ്യ സ്‌കൂള്‍ മീറ്റ് മെഡല്‍കൂടിയാണിത്.
സബ്ജൂനിയര്‍, ജൂനിയര്‍ പെണ്‍കുട്ടികളില്‍ ഉഷ സ്‌കൂള്‍ ഇരട്ട സ്വര്‍ണനേട്ടം കുറിച്ചു. സ്പ്രിന്റില്‍ ഒരു സ്വര്‍ണവും ഒരു വെള്ളിയുമുള്‍പ്പെടെ നാല് മെഡല്‍ ആലപ്പുഴ ജില്ല നേടി.
Discussion about this post