തിരുവനന്തപുരം: സ്കൂള്‍ കായിക മേളയില്‍ പ്രതിഭകളായവരുടെ വളര്‍ച്ചയ്ക്ക് സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ ചെലുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സംസ്ഥാന സൂകൂള്‍ കായിക മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മേളയില്‍ മികച്ച പ്രകടനം കാഴ്ച വച്ച കായികതാരങ്ങളെ മുഖ്യമന്ത്രി അഭിനന്ദിച്ചു. ജേതാക്കള്‍ക്കുളള ട്രോഫികളും മുഖ്യമന്ത്രി വിതരണം ചെയ്തു. മേളയില്‍ 272 പോയിന്റോടെ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് പാലക്കാട് ജില്ല കരസ്ഥമാക്കി. എറണാകുളം (252), കോഴിക്കോട് (84) ജില്ലകള്‍ രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. കെ.മുരളീധരന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ച ചടങ്ങില്‍ മേയര്‍ അഡ്വ.കെ.ചന്ദ്രിക, എം.എല്‍.എ മാരായ വി.ശിവന്‍കുട്ടി, വര്‍ക്കല കഹാര്‍, എം.എ.വാഹിദ്, ആര്‍.സെല്‍വരാജ്, വി.ശശി, വി.എച്ച്.എസ്.സി. ഡയറക്ടര്‍ അജിത് കുമാര്‍, കേരള സ്പോര്‍ട്ട്സ് കൌണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post