കേപ്ടൗണ്‍: മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേലയെ വാര്‍ധക്യ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ 94കാരനായ മണ്ടേലയുടെ ആരോഗ്യ കാര്യത്തില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് പ്രസിഡന്റ് ജേക്കബ് സുമ അറിയിച്ചു. വര്‍ണവിവേചനത്തിനെതിരെ പോരാടിയ മണ്ടേല 27 വര്‍ഷക്കാലം തടവിലായിരുന്നു. ദക്ഷിണാഫ്രിക്കയുടെ ആദ്യത്തെ കറുത്ത വര്‍ഗക്കാരനായ പ്രഡിഡന്റ് കൂടിയാണ് മണ്ടേല. 1994 ല്‍ ആണ് മണ്ടേല പ്രസിഡന്റ് പദവിയിലെത്തിയത്. കാലാവധി പൂര്‍ത്തിയാക്കിയ ശേഷം വിശ്രമജീവിതത്തിലായിരുന്ന മണ്ടേല 2010ല്‍ ലോകകപ്പ് ഫുട്‌ബോള്‍ ദക്ഷിണാഫ്രിക്കയില്‍ നടന്നപ്പോഴാണ് അവസാനമായി പൊതുചടങ്ങില്‍ പ്രത്യക്ഷപ്പെട്ടത്.
Discussion about this post