തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പഞ്ചഗവ്യത്ത് നമ്പിയായി ഉപ്പാര്‍ണ്ണം നരസിംഹന്‍കുമാര്‍ സ്ഥാനമേറ്റു. ഇടപാടി വാസുദേവന്‍ രാംമോഹനനാണ് നമ്പിസ്ഥാനം ഒഴിഞ്ഞത്. പുഷ്പാഞ്ചലി സ്വാമിയാര്‍ തിരുമലേശ്വര ബ്രഹ്മാനന്ദ തീര്‍ത്ഥര്‍ സ്ഥാനചിഹ്നമായ ഓലക്കുട കൈമാറി. മിത്രാനന്ദപുരം തീര്‍ത്ഥക്കുളത്തില്‍ കുളിച്ച് ആചാരവസ്ത്രങ്ങള്‍ ധരിച്ചെത്തിയ പുതിയ നമ്പിക്ക് പെരിയനമ്പി മരുതംപാടി നാരായണന്‍ പത്മനാഭന്‍ മന്ത്രോപദേശം നല്‍കി.
യോഗത്ത് പോറ്റിമാര്‍, എക്‌സിക്യൂട്ടിവ് ഓഫീസര്‍ വി.കെ. ഹരികുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ജി. ജയശേഖരന്‍ നായര്‍, മാനേജന്‍ ഡി. വേണുഗോപാല്‍, ശ്രീകാര്യക്കാര്‍ എസ്. നാരായണയ്യര്‍ എന്നിവര്‍ നേതൃത്വം നല്കി.
Discussion about this post