അബൂജ: കഡുന സ്റേറ്റ് ഗവര്‍ണറും മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവും അടക്കം ആറു പേര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു. നൈജീരിയയിലെ എണ്ണ സമ്പന്ന സംസ്ഥാനമായ ബയേല്‍സയിലാണ് സംഭവം.
കഡുന സ്റേറ്റ് ഗവര്‍ണര്‍ പാട്രിക് ഇബ്രാഹിം യകോവ, മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജനറല്‍ ഒവോയെ എസാസി, ഇവരുടെ രണ്ടു സഹായികളും രണ്ടു പൈലറ്റുമാരാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചത്. പ്രാദേശികസമയം, ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ട കോപ്റ്റര്‍ ഒഗ്ബിയ ക്രീക്കിലെ വനത്തിനുള്ളിലേക്ക് തകര്‍ന്നുവീഴുകയായിരുന്നു. സംഭവത്തേക്കുറിച്ച് അന്വേഷണത്തിനു പ്രസിഡന്റ് ഗുഡ്ലക് ജോനാഥന്‍ ഉത്തരവിട്ടു.
Discussion about this post