ലണ്ടന്‍: ശസ്ത്രക്രിയയ്ക്ക് വിധേയയായ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ഔദ്യോഗിക വക്താവ് അറിയിച്ചു. ശസ്ത്രക്രിയ പൂര്‍ണ വിജയകരമായിരുന്നുവെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഏതാനും ദിവസങ്ങള്‍ക്കൂടി മാര്‍ഗരറ്റിനു ആശുപത്രിയില്‍ വിശ്രമിക്കേണ്ടിവരും.
ബ്രിട്ടന്റെ ആദ്യ വനിത പ്രധാനമന്ത്രിയായ ഉരുക്കുവനിത എന്നറിയപ്പെടുന്ന മാര്‍ഗരറ്റ് താച്ചര്‍ ഇരുപതാം നൂറ്റാണ്ടില്‍ ബ്രിട്ടനില്‍ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച പ്രധാനമന്ത്രിയാണ്. 1979 മുതല്‍ 1990 വരെയാണ് മാര്‍ഗരറ്റ് താച്ചര്‍ ബ്രിട്ടന്‍ ഭരിച്ചത്.
Discussion about this post