 വാഷിംഗ്ടണ്‍: വടക്കുകിഴക്കന്‍ അമേരിക്കയില്‍ കൊടും ശൈത്യത്തില്‍ മരിച്ചവരുടെ എണ്ണം 16 ആയി. മഞ്ഞുകാറ്റ് തുടരുന്നത് പലേടത്തും വാഹനഗതാഗതം അസാധ്യമാക്കിയിട്ടുണ്ട്. വിമാന സര്‍വീസ് ഏറെക്കുറെ  നിശ്ചലമായ അവസ്ഥയിലാണ്.
വാഷിംഗ്ടണ്‍: വടക്കുകിഴക്കന്‍ അമേരിക്കയില്‍ കൊടും ശൈത്യത്തില്‍ മരിച്ചവരുടെ എണ്ണം 16 ആയി. മഞ്ഞുകാറ്റ് തുടരുന്നത് പലേടത്തും വാഹനഗതാഗതം അസാധ്യമാക്കിയിട്ടുണ്ട്. വിമാന സര്‍വീസ് ഏറെക്കുറെ  നിശ്ചലമായ അവസ്ഥയിലാണ്.
അര്‍ക്കന്‍സാസ്, അലബാമ എന്നിവടങ്ങളില്‍ വൈദ്യുതി വിതരണം തടസപ്പെട്ടു. ന്യൂ ഇംഗ്ളണ്ട് മേഖലയില്‍ 30 സെന്റീമീറ്റര്‍ കനത്തില്‍ മഞ്ഞുവീഴ്ചയുണ്ടായി. മസാച്യുസെറ്റ്സിന്റെ വിവിധ ഭാഗങ്ങളിലാണ് മഞ്ഞുവീഴ്ച ഏറ്റവും രൂക്ഷമായത്. ശക്തമായ മഞ്ഞുകാറ്റും അനുഭവപ്പെടുന്നുണ്ട്. മെയ്നില്‍ 12 ഇഞ്ച് കനത്തിലാണ് മഞ്ഞുവീഴ്ചയുണ്ടായത്. ന്യൂയോര്‍ക്ക്, കെന്റക്കി, ഒഹിയോ, ഇന്ത്യാന, അര്‍ക്കന്‍സാസ്, ഒക്ലഹോമ, ടെക്സസ്, ലൂസിയാന, പെന്‍സില്‍വാനിയ, വിര്‍ജീനിയ എന്നിവിടങ്ങളില്‍ നിന്നാണ് മരണം റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്.
ജനങ്ങള്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോ നിര്‍ദേശിച്ചിട്ടുണ്ട്.
 
Discussion about this post