തിരുവനന്തപുരം: 2010-11 ബാച്ചിലും അതിനുമുമ്പും നടത്തിയ എന്‍.സി.പി (ഹോമിയോ) കോഴ്സിന്റെ പരീക്ഷകളില്‍ പരാജയപ്പെട്ടവര്‍ക്കായി 2013 ജനുവരി ഒന്നിന് നടത്താനിരുന്ന സപ്ളിമെന്ററി പരീക്ഷകള്‍ ജനുവരി പത്ത് മുതല്‍ നടത്തും. ഇതിന് അപേക്ഷിക്കുന്നതിന് നിശ്ചിത അപേക്ഷാ ഫോറം 2013 ജനുവരി രണ്ട് വരെ തിരുവനന്തപുരം/കോഴിക്കോട് ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജുകളില്‍ നിന്നും സൌജന്യമായി ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി 2013 ജനുവരി രണ്ട് വൈകുന്നേരം നാല് മണി.
അപേക്ഷയോടൊപ്പം പരീക്ഷാഫീസായി പേപ്പര്‍ ഒന്നിന് 60 രൂപയും പ്രാക്ടിക്കല്‍ ഒന്നിന് 40 രൂപയും മാര്‍ക്ക് ലിസ്റിന് 20 രൂപയും തിരുവനന്തപുരം ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ & കണ്‍ട്രോളിങ് ഓഫീസറുടെ പേരില്‍ എസ്.ബി.റ്റി. ഫോര്‍ട്ട്, തിരുവനന്തപുരം ബ്രാഞ്ചില്‍ നിന്നും മാറാവുന്ന ഡി.ഡി ആയി ഉള്ളടക്കം ചെയ്തിരിക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ ഡി.ഡി സഹിതം മുകളില്‍ പറഞ്ഞ തീയതിയ്ക്കകം തിരുവനന്തപുരത്തുള്ള ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ & കണ്‍ട്രോളിങ് ഓഫീസറുടെ മേല്‍വിലാസത്തില്‍ അയച്ചു തരണം. വൈകി കിട്ടുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. മുമ്പ് ഇതേ പരീക്ഷയ്ക്ക് അപേക്ഷിച്ചിരുന്ന വിദ്യാര്‍ത്ഥികള്‍ വീണ്ടും അപേക്ഷ അയക്കേണ്ടതില്ല.
Discussion about this post