ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ ഭൂഗര്‍ഭ റെയില്‍ ഇന്ത്യക്കാരനെ പ്ലാറ്റ്‌ഫോമില്‍നിന്ന് തീവണ്ടിക്ക് മുന്നിലേക്കു തള്ളിയിട്ടുകൊന്ന യുവതി പിടിയില്‍. മുപ്പത്തിയൊന്നുകാരിയും ന്യൂയോര്‍ക്കിലെ ക്വീന്‍സ് സ്വദേശിയുമായ എറിക്ക മെനന്‍ഡെസിനെയാണ് പോലീസ് പിടികൂടിയത്. ഹിന്ദുക്കളോടും മുസ്‌ലീങ്ങളോടുമുള്ള വിദ്വേഷമാണ് കൊലക്ക് പ്രേരിപ്പിച്ചതെന്നു സമ്മതിച്ച ഇവര്‍ക്കെതിരെ വിദ്വേഷക്കൊലക്കുറ്റത്തിന് കേസെടുത്തു.
കൊളംബിയ യൂണിവേഴ്‌സിറ്റിക്കു സമീപം കച്ചവട സ്ഥാപനം നടത്തിവരികയായിരുന്ന സുനന്ദോ സെന്നിനെയാണ് പ്ലാറ്റ്‌ഫോമിലേക്ക് തള്ളിയിട്ടത്. പോലീസ് പുറത്തുവിട്ട രേഖാചിത്രത്തിന്റെയും വീഡിയോയുടെയും അടിസ്ഥാനത്തില്‍ തിരിച്ചറിഞ്ഞ ഒരാള്‍ വിവരം നല്‍കിയതിനെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. കൊല്ലപ്പെട്ട സുനന്ദോ അവിവാഹിതനാണ്.
Discussion about this post