ബാംഗളൂര്‍: ബാംഗളൂരില്‍ നടക്കുന്ന ദേശീയ സീനിയര്‍ ബോള്‍ബാഡ്മിന്റണ്‍ വനിതാ വിഭാഗത്തില്‍ കേരളത്തിനു രണ്ടാം സ്ഥാനം. ഫൈനലില്‍ കേരളം തമിഴ്നാടിനോടു പരാജയപ്പെട്ടു. സ്കോര്‍ 16-29, 10-29. നേരത്തെ സെമിയില്‍ ആതിഥേയരായ കര്‍ണാടകയെ 29-24, 29-9 എന്ന സ്കോറിനു പരാജയപ്പെടുത്തിയാണ് കേരളം കലാശപ്പോരാട്ടത്തിന് അര്‍ഹത നേടിയത്.
Discussion about this post