മനില: ഫിലിപ്പീന്‍സില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോ ഇന്ത്യന്‍ ബിസിനസ്സുകാരനെ പോലീസ് രക്ഷപ്പെടുത്തി. ഫിലിപ്പീന്‍സില്‍ പണമിടപാടുസ്ഥാപനം നടത്തുന്ന ഗുര്‍ജിത് സിങ്ങിനെയാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയ സംഘത്തിലെ നാലുപേര്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ വെടിയേറ്റുമരിച്ചു. ഒരാളെ ജീവനോടെ പിടികൂടി.
പുലിലന്‍ പട്ടണത്തില്‍ ഇടപാടുകാരുമായി സംസാരിച്ചുനിന്ന ഗുര്‍ജിത്തിനെയും ഭാര്യ കുല്‍വിന്ദര്‍ കൗറിനെയും ഡിസംബര്‍ രണ്ടിനാണ് അക്രമികള്‍ തട്ടിക്കൊണ്ടുപോ 4,90,000 ഡോളര്‍ മോചനദ്രവ്യമായി ആവശ്യപ്പെട്ടു. പിന്നീടിത് 24,500 ഡോളറായി കുറച്ചു. കുടുംബാംഗങ്ങള്‍ 6,800 ഡോളര്‍ നല്‍കിയതിനെത്തുടര്‍ന്ന് ശനിയാഴ്ച കുല്‍വിന്ദറിനെ വിട്ടയച്ചു. ബാക്കിത്തുക വൈകിയതോടെ ഗുര്‍ജിത്തിന്റെ വിരല്‍മുറിച്ച് വീടിന് മുന്നിലിട്ടിരുന്നു. വടക്കന്‍ ഫിലിപ്പീന്‍സിലെ ബുലാകാന്‍ പ്രവിശ്യയില്‍നിന്നാണ്ഗുര്‍ജിത്തിനെ മോചിപ്പിചത്.
Discussion about this post