ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ ആദ്യ മൂന്ന് ഏകദിന മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം പ്രഖ്യാപിച്ചു. ധോനി ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരും. വീരേന്ദര്‍ സെവാഗിനെ ഒഴിവാക്കിയിട്ടുണ്ട്. ചേതേശ്വര്‍ പുജാരയാണ് ടീമിലെ പുതുമുഖം.
ഭുവനേശ്വര്‍ കുമാറും ഷാമി അഹമ്മദും സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ മുരളി വിജയ്, ശ്രീശാന്ത് എന്നിവര്‍ക്ക് സ്ഥാനം നേടാനായില്ല. ജനവരി 11-ന് രാജ്‌കോട്ടിലാണ് പരമ്പരയിലെ ആദ്യ മത്സരം.
ടീം: ധോനി (ക്യാപ്റ്റന്‍), ചേതേശ്വര്‍ പുജാര, ഗൗതം ഗംഭീര്‍, യുവരാജ് സിങ്, വിരാട് കോലി, സുരേഷ് റെയ്‌ന, രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, ഇഷാന്ത് ശര്‍മ, അജിന്‍ക്യ രഹാനെ, അശോക് ഡിന്‍ഡ, ഭുവനേശ്വര്‍ കുമാര്‍, ഷാമി അഹമ്മദ്, അമിത് മിശ്ര.
Discussion about this post