യാതൊരുവന്‍ കാമം ക്രോധം തുടങ്ങിയ സമസ്ത ദോഷത്തെയും വെടിഞ്ഞ് രാമനാമജപമാകുന്ന അമൃതകണങ്ങളാല്‍ ഹൃദയത്തെ അഭിഷേകം ചെയ്തു സാധുക്കളെ അനുഗ്രഹിക്കുന്ന മാര്‍ഗത്തിലൂടെ ദ്യോവിലേക്ക് ഉയര്‍ന്നുവോ (മോക്ഷം പ്രാപിച്ചുവോ) അങ്ങനെയുള്ള ശ്രീനീലകണ്ഠഗുരുപാദരെ അനുസ്മരിക്കുന്നു.
കാമക്രുധാദ്യഖില ദോഷമപാസ്യ രാമ-
നാമാക്ഷരാമൃതകണൈര്‍ ഹൃദയം നിഷിഞ്ചന്‍
യഃ സാധ്വനുഗ്രഹപഥേന ദിവം വിവേശ
തം നീലകണ്ഠഗുരുപാദമുനുസ്മരാമി ….
രചന: പാങ്ങപ്പാറ കേശവപിള്ള
ആലാപനം: വട്ടപ്പാറ സോമശേഖരന്‍ നായര്‍
Discussion about this post