ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ സ്‌ഫോടന പരമ്പരയില്‍ തൊണ്ണൂറോളം പേര്‍ കൊല്ലപ്പെട്ടു. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ക്വാറ്റ, സ്വാത് താഴ്‌വര, എന്നിവിടങ്ങളിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ മാധ്യമപ്രവര്‍ത്തകരടക്കം നിരവധി പേര്‍ക്ക് പരുക്കേറ്റു.
ബലൂചിസ്ഥാനിലെ നാല് വ്യത്യസ്ത സ്‌ഫോടനങ്ങളിലാണ് കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത്. ക്വാറ്റയില്‍ 50 ലധികം പേര്‍ കൊല്ലപ്പെടുകയും 150ലധികം പേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷിയ മുസ്ലിങ്ങള്‍ കൂടുതലുള്ള പ്രദേശത്ത് പോലീസ് സ്‌റ്റേഷന് സമീപമാണ് ആദ്യ രണ്ട് സ്‌ഫോടനങ്ങള്‍ നടന്നത്. സുരക്ഷാസേനയുടെ വാഹനത്തില്‍ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം.
സ്വാത്ത് താഴ്വരയില്‍ മതപ്രസംഗം നടന്ന സ്ഥലത്താണ് സ്‌ഫോടനമുണ്ടായത്. ആയിരത്തിലധികംപേര്‍ മതപ്രസംഗം കേട്ടുകൊണ്ടിരിക്കുമ്പോഴായിരുന്നു സ്‌ഫോടനം. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചായിരുന്നു ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍ ഭീകരാക്രമണമാമെന്ന് പിന്നീട് സ്ഥിരീകരിച്ചു. 25ഓളം പേര്‍ കൊല്ലപ്പെട്ടു. 70ലധികം പേര്‍ക്ക് പരുക്കേറ്റു.
കറാച്ചിയില്‍ ഹൈവേയ്ക്ക് സമീപമുണ്ടായ വെടിവെയ്പില്‍ 7 പേര്‍ കൊല്ലപ്പെട്ടു. സെയ്ദ് യൂണിവേഴ്‌സിറ്റിക്ക് സമീപവും പൊട്ടിത്തെറിയുണ്ടായി. കൊല്ലപ്പെട്ടവരില്‍ സുരക്ഷാഭടന്മാരും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.
Discussion about this post