Friday, October 17, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

ഷോഡശ സംസ്‌കാരങ്ങള്‍ – ഭാഗം 6

by Punnyabhumi Desk
Jan 12, 2013, 03:43 pm IST
in സനാതനം

ജതകര്‍മ്മ സംസ്‌കാരം
സ്വാമി പരമേശ്വരാനന്ദ സരസ്വതി

പൂര്‍ണ്ണ ഗര്‍ഭിണിയായ സ്ത്രീക്ക് പ്രസവകാലം അടുക്കുമ്പോള്‍ ഭര്‍ത്താവും വയോവൃദ്ധരായ സ്ത്രീബന്ധുക്കളും സുഖപ്രസവത്തിന് സഹായകമാംവിധം വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യണമെന്ന് തദനുസൃതമായ ആചാരങ്ങളും മന്ത്രോച്ഛാരണങ്ങളുംകൊണ്ട് പ്രസവത്തെ പവിത്രമാക്കണമെന്നും ശാസ്ത്രവിധി ഉണ്ട്.

കുഞ്ഞ് ജനിച്ച് പൊക്കിള്‍ക്കൊടി മുറിക്കുന്നതിനുമുമ്പും പിമ്പുമായി നടത്തപ്പെടുന്ന സംസ്‌കാരമാണ്. ജതകര്‍മ്മം. മാതാവിന്റെ മാനസികവും ശാരീരികവുമായ സമതുലിതാവസ്ഥ പാലിക്കുന്നതിനും ശിശുവിന്റെ ബുദ്ധിയും യശോബലങ്ങളും സംശുദ്ധമാക്കുന്നതിനുമായി ഈ വൈദിക സംസ്‌കാരം വിധിച്ചിരിക്കുന്നു. ശിശുവിനെ പ്രാഥമിക ശുദ്ധിയും ശുശ്രൂഷയും ചെയ്തിട്ട് സൂതികര്‍മ്മിണി പിതാവിനെ ഏല്‍പ്പിക്കണമെന്നും കാറ്റും തണുപ്പുമേല്‍ക്കാത്ത സ്ഥലത്തിരുന്നിട്ട് വേദമന്ത്രോച്ചാരണപൂര്‍വ്വം ശുദ്ധവും തണുപ്പുംമാറ്റിയതുമായ ജലംകൊണ്ട് ശിശുവിനെ കുളിപ്പിച്ച് ശുഭ്രവസ്ത്രത്തില്‍ പുതച്ച് തയ്യാറാക്കിവച്ചിരിക്കുന്ന ഹോമകുണ്ഡത്തിനടുത്ത് പൂര്‍വ്വാഭിമുഖമായിരുന്ന് യഥാവിധി ഈശ്വരോപാസന, ഹവനം, എന്നിവ നടത്തണമെന്നുമാണ് വിധി. ഈ കര്‍മ്മത്തിന് പുരോഹിതനും ഗൃഹസ്ഥാശ്രമിയായിരിക്കണമെന്നുണ്ട്. പിന്നീട് നെയ്യും തേനും ശരാശരി ചേര്‍ത്തു ചാലിച്ച് ഒരു പൊന്‍ ശലാകയാല്‍ അതില്‍ തൊട്ട് ശിശുവിന്റെ നാവില്‍ ‘ഓം’ എന്ന് എഴുതുംവിധം ചെയ്തിട്ട് അതിന്റെ ചെവിക്കല്‍ ‘വേദോസീതി’ (നിന്റെ ഗൂഢനാമം വേദം എന്നാകുന്നു) എന്ന് പതിച്ചുചൊല്ലണം. അതുപോലെ ഇടത്തേചെവിക്കലും വേദമന്ത്രം ഉച്ചരിക്കണം. ഈ സന്ദര്‍ഭത്തില്‍ ജപിക്കുന്ന മന്ത്രമിതാ.

1 ഓം മേധാം തേ ദേവഃ സവിതാ
  മേധാംദേവി സരസ്വതി
  മേതാം തേ അശ്വിനൗ ദേവാ
 വാധത്താം പുഷ്‌കര സ്രജൗ

2. ഓം അഗ്നിരായുഷ്മാന്‍ സ
  വനസ്പതിഭിരായുഷ്മാം സ്‌തേന
  ത്വായുഷായൂഷ്മന്തം കരോമി.

3. ഓം സോമ ആയുഷ്മാന്‍ സ
    ഓഷധിഭിരായുഷ്മാം സ്‌തേന
    ത്വായുഷായുഷ്മന്തം കരോമി

4. ഓം ബ്രഹ്മ ആയുഷ്മത് തദ്
  ബ്രാഹ്മണൈരായുഷ്മത്തേന
  ത്വായുഷായൂഷ്മന്തം കരോമി.

5. ഓം ദേവാ ആയുഷ്മ
  ന്തസ്‌തേfമൃതേനായുഷ്മന്ത സ്‌തേന
  ത്വയുഷായൂഷ്മന്തം കരോമി.

6. ഓം ഋഷയ ആയുഷ്മന്തസ്‌തേ വ്രതൈരാ-
  യൂഷ്മന്തസ്‌തേന
  ത്വായൂഷായൂഷ്മന്തം കരോമി.

7. ഓം പിതര ആയുഷ്മന്തസ്‌തേ
  സ്വധാഭിരായുഷ്മന്തസ്‌തേന
  ത്വായുഷായൂഷ്മന്തം രോമി

8. ഓം യജ്ഞ ആയുഷ്മാന്‍സ
  ദക്ഷിണാഭിരായുഷ്മാംസ്‌തേന
  ത്വായുഷായുഷ്മന്തം കരോമി.

9. ഓം സമുദ്ര ആയുഷ്മാന്‍സ
  സ്രവന്തിഭിരായുഷ്മാംസ്‌തേന
  ത്വായുഷായുഷ്മന്തം കരോമി

അനന്തരം ശിശുവിന്റെ ഇരുതോളുകളിലും സ്പര്‍ശിച്ചുകൊണ്ട് ജപിക്കേണ്ടതായ വേദമന്ത്രമിതാണ്.

ഓം ഇന്ദ്രശ്രേഷ്ഠാനി ദ്രവിണാനിധേഹി
ചിത്തിം ദക്ഷസ്യ സുഭഗത്വമസ്‌മേ
പോഷം രയീണാമരിഷ്ടിം തനൂനാം
സ്വാത്മാനം വാഃ സുദിനത്വമഹ്നാം

അസ്‌മേ ശതം ശരദോ ജീവസേധാ
അസ്‌മേ വീരാച്ഛശ്വത ഇന്ദ്രശിപ്രിന്‍.

ഓം അശ്മാഭവ പരശൂര്‍ഭവ ഹിരണ്യമസ്തൃതം
ഭവ വേദോ വൈ പുത്രനാമാസി
സ ജീവ ശാരദഃശതം.

തുടര്‍ന്ന് ഈറ്റില്ലത്തിലും മാതൃശരീരത്തിലും ജപിച്ചുവച്ചിരിക്കുന്ന സുഗന്ധജലം തളിക്കണം. അനന്തരം യഥാവിധി മന്ത്രോച്ചാരണപൂര്‍വ്വം മാതാവിന്റെ സ്തനങ്ങള്‍ പവിത്രജലംകൊണ്ട് കഴുകിതുടച്ചിട്ട് ആദ്യം വലത്തേതും പിന്നീട് ഇടത്തേതുമായ മുലപ്പാല്‍ ശിശുവിന് കൊടുക്കണം. മാതാവിന്റെ തലയ്ക്കല്‍ (കിടക്കയുടെ മന്ത്രജപപൂര്‍വ്വം ഒരു കലശം ജലം സൂക്ഷിക്കുക. പത്തുദിവസം വരെ രണ്ടു സന്ധ്യാവേളകളിലും പ്രസവരക്ഷക്കായും ശിശുരക്ഷക്കായും ഹോമകര്‍മ്മങ്ങള്‍ ചെയ്യുക എന്നീ ചടങ്ങുകളും ഈ സംസ്‌കരത്തില്‍ ഉള്‍പ്പെടുന്നു.

ShareTweetSend

Related News

സനാതനം

തിരുവോണസന്ദേശം

സനാതനം

വിചിത്രമായ വിനായകന്‍

സനാതനം

ഗുരുപൂര്‍ണിമ: ജീവിതത്തില്‍ ഗുരുവിന്റെ പ്രാധാന്യം

Discussion about this post

പുതിയ വാർത്തകൾ

ശ്രീരാമദാസ ആശ്രമത്തില്‍ നവതി സത്യാനന്ദഗുരു സമീക്ഷ ശ്രീ മഹന്ത് കമല്‍നയന്‍ദാസ് ജി മഹാരാജ് ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരുവിന് നവതി പ്രണാമം

ചെറുകോട് ആഞ്ജനേയാശ്രമത്തില്‍ ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ നവതി സമ്മേളനം നടന്നു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 90-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ നവതി സത്യാനന്ദഗുരു സമീക്ഷ ഒക്ടോബര്‍ 14ന്

പി.ഇ.ബി മേനോന്റെ വിയോഗത്തില്‍ അനുശോചിച്ച് ഭാരതീയ വിചാരകേന്ദ്രം

ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ ഇന്ന് അന്തിമ റിപ്പോര്‍ട്ട് നല്‍കും

ശബരിമലയിലെ സ്വര്‍ണ്ണ കൊള്ളയ്‌ക്കെതിരെ നന്ദന്‍കോട് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പ്രതിഷേധ ധര്‍ണ്ണ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

ആ​റ​ന്മു​ള ക്ഷേ​ത്ര​ത്തി​ലെ സ്ട്രോം​ഗ് റൂം ​ഇ​ന്ന് തു​റ​ന്നു പ​രി​ശോ​ധി​ക്കും

കേരളത്തിന് പുതിയ വന്ദേ ഭാരത് ട്രെയിന്‍ അനുവദിച്ചതിന് പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖര്‍

ഒന്‍പതുവയസുകാരിയുടെ കൈമുറിച്ചു മാറ്റിയ സംഭവം: ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുത്തതില്‍ സമരവുമായി KGMOA

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies