ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ആഹ്വാനം നടത്തിയ സൂഫി മതപുരോഹിതനായ മുഹമ്മദ് തഹീരുല്‍ ഖാദ്രിയുടെ അനുയായികളും പോലീസുമാണ് ഇസ്ലാമാബാദില്‍ ഏറ്റുമുട്ടിയത്. പ്രതിഷേധക്കാരെ നേരിടാന്‍ ആകാശത്തേക്ക് വെടിവെച്ച സുരക്ഷാസേന ടിയര്‍ ഗ്യാസും പ്രയോഗിച്ചു. സര്‍ക്കാരിന്റെ ഭാഗമായ ഉന്നത രാഷ്ട്രീയ നേതാക്കള്‍ രാജിവെയ്ക്കണമെന്നും അഴിമതി തുടച്ചുനീക്കാന്‍ തെരഞ്ഞെടുപ്പ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തണമെന്നുമാണ് ഖാദ്രി ആവശ്യപ്പെട്ടത്. ആവശ്യം അംഗീകരിക്കില്ലെന്നും ആവശ്യങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്നും ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക് പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇദ്ദേഹത്തിന്റെ അനുയായികള്‍ പരസ്യപ്രതിഷേധവുമായി രംഗത്തിറങ്ങിയത്. തിങ്കളാഴ്ച പ്രതിഷേധം ആരംഭിച്ചെങ്കിലും പിരിഞ്ഞുപോകാന്‍ തയാറാകാതെ നിരവധി പേര്‍ തെരുവില്‍ തുടരുകയായിരുന്നു.
Discussion about this post