യോഗാചാര്യ എന്‍.വിജയരാഘവന്‍
യോഗാഭ്യാസം പരിശീലിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍
1. യോഗാസന പരിശീലനത്തിനുമുമ്പായി മലശോധന നടത്തുന്നത് നല്ലതാണ്. എന്നാല്‍ മലബന്ധമുള്ളവര്‍ക്ക് അതിനു കഴിഞ്ഞെന്നുവരില്ല. അങ്ങനെയുള്ളവര്‍ വസ്തി ചെയ്യുകയാണെങ്കില്‍ മലശോധന എളുപ്പമായിരിക്കും. എന്നാല്‍ വയറിളക്കാന്‍ മരുന്നുകളെ ആശ്രയിക്കുന്നത് നല്ലതല്ല. യോഗപരിശീലനത്തിനുമുമ്പായി മലശോധനചെയ്യുന്നത് ഒരു ശീലമാക്കുക.
2. കഴിച്ചഭക്ഷണം പൂര്‍ണ്ണമായി ദഹിച്ചതിനുശേഷം മാത്രമേ യോഗ പരിശീലനം പാടുള്ളൂ. അതായത് ഭക്ഷണം കഴിച്ച് ചുരുങ്ങിയത് മൂന്നോ നാലോ മണിക്കൂര്‍ കഴിഞ്ഞാല്‍ മാത്രമേ പരിശീലനമാകാവൂ.
3. നിര്‍ദ്ദേശിച്ച വിധത്തില്‍ത്തന്നെ യോഗാസന പരിശീലന സമയത്ത് ശ്വോസോച്ച്വാസം ചെയ്യുക.
4 കട്ടിയുള്ള തുണിയോ മറ്റോ നിലത്തുവിരിച്ച് അതില്‍ കിടന്നുവേണം യോഗപരിശീലനം നടത്തുവാന്‍. വളരെ മൃദുവായ കിടക്കയിലോ വെറും തറയിലോ കിടന്ന് യോഗപരിശീലനം പാടില്ല.
5 പരിശീലനത്തിന് നല്ല വായു സഞ്ചാരമുള്ള സ്ഥലം തെരഞ്ഞെടുക്കുക. എന്നാല്‍ ശക്തിയായി കാറ്റടിക്കുന്ന സ്ഥലം ആകരുത്.
6. യോഗാസനപരിശീലനം വളരെ ശക്തി ഉപയോഗിച്ചുകൊണ്ടായിരിക്കരുത്. ദിവസേനയുള്ള ലഘുവായ പരിശീലനത്തിലൂടെ ശരീരത്തിനു അയവു വരുന്നതാണ്.
7. പ്രത്യേകം അസുഖം ഉള്ളവര്‍ ഒരു യോഗാചാര്യന്റെ ഉപദേശം തേടേണ്ടതാണ്.
8. യോഗ ഏതുസമയത്തും (ഒഴിഞ്ഞവയറാണെങ്കില്‍) ചെയ്യാമെങ്കിലും രാവിലെയാണ് ഏറ്റവും നല്ലത്.
9. ശരീരചലനങ്ങള്‍ക്ക് സുഗമമായ വിധം കുറച്ചുവസ്ത്രം മാത്രം പരിശീലനസമയത്ത് ധരിക്കുക.
10. സ്ത്രീകള്‍ ആര്‍ത്തവദിവസങ്ങളില്‍ ലഘുവായ ആസനങ്ങള്‍ പ്രാണായാമങ്ങളും മാത്രം ശീലിക്കുക.
11. അസുഖങ്ങളുള്ളവര്‍ യോഗാചാര്യന്‍ നിര്‍ദ്ദേശിച്ച യോഗാസനങ്ങള്‍ മാത്രം അനുഷ്ഠിക്കുക.
12. ഗര്‍ഭിണികള്‍ വയറിന്റെ ഭാഗത്ത് സമ്മര്‍ദ്ദമേല്‍ക്കുന്നതും വിഷമകരമായതുമായ യോഗാസനങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
Discussion about this post