വാഷിങ്ങ്ടണ്‍: മുംബൈ ഭീകരാക്രമണത്തിലെ ആസൂത്രകരില്‍ ഒരാളായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിക്ക് ചിക്കാഗോ ഫെഡറല്‍ കോടതി 35 വര്‍ഷം തടവ് വിധിച്ചു. മുംബൈയില്‍ ഭീകരാക്രമണം നടത്താന്‍ ലഷ്‌കര്‍ ഇ തൊയ്ബയെ സഹായിച്ചത് ഉള്‍പ്പടെയുള്ള 12 കുറ്റങ്ങള്‍ക്കാണ് ശിക്ഷ. ഹെഡ്‌ലിയുടെ കൂട്ടാളിയായ തഹാവൂര്‍ ഹുസൈന്‍ റാണയ്ക്ക് നേരത്തേ 14 വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു.
ഹെഡ്‌ലിയെ വിട്ടുകിട്ടണമെന്ന് നേരത്തേ ഇന്ത്യ ആവശ്യപ്പെട്ടിരുന്നെങ്കിലും ചോദ്യം ചെയ്യലിലും അന്വേഷണത്തിലും യുഎസ് ഏജന്‍സികളോട് സഹകരിക്കുന്നതിനാല്‍ ഹെഡ്‌ലിയെ കൈമാറാറാനാവില്ലെന്ന് യുഎസ് അറ്റോര്‍ണി ഗാരി. എസ്. ഷാപിറോ ഷിക്കാഗോ കോടതിയെ അറിയിച്ചു. ശിക്ഷ വിധിച്ചതോടുകൂടി ഇതിനുള്ള സാധ്യത തികച്ചും ഇല്ലാതായി.
ഹെഡ്‌ലിക്കും മറ്റ് എട്ടു പേര്‍ക്കുമെതിരെ ദേശീയ അന്വേഷണ ഏജന്‍സി കഴിഞ്ഞ ഫെബ്രുവരിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഹെഡ്‌ലിക്കു പുറമെ സഹായി തഹാവൂര്‍ റാണ, ഹാഫിസ് സയിദ്, ഭീകരന്‍ ഇല്യാസ് കശ്മീരി, പാകിസ്ഥാന്‍ സൈനിക ഓഫിസര്‍മാരായ ഇക്ബാല്‍, മേജര്‍ സമീര്‍ അലി, സജിദ് മാലിക്, പാകിസ്ഥാന്‍ മുന്‍ സൈനിക ഓഫിസര്‍ അബ്ദുള്‍ റഹ്മാന്‍ ഹാഷ്മി, സാകിയുര്‍ റഹ്മാന്‍ ലഖ്‌വി എന്നിവരെ പ്രതി ചേര്‍ത്താണ് കുറ്റപത്രം നല്‍കിയത്.
Discussion about this post