വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ ആദ്യമായി സംഘടിപ്പിക്കപ്പെട്ട കെഎച്ച്എന്‍എ യുവജന കുടുംബ സംഗമം, ഭാരതത്തിന്റെ മഹത്തായ സാംസ്ക്കാരിക തനിമ നില നിര്‍ത്തുന്നതിനും ,പാരമ്പര്യ അറിവുകള്‍ യുവ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും വേണ്ട പുത്തന്‍ ചുവടു വയ്പ്പായി മാറി . സ്വാമി വിവേകാനന്ദന്റെ സ്മരണകള്‍ നിറഞ്ഞു നിന്ന 150- ആം ജന്മ വാര്‍ഷിക ദിനത്തില്‍ ,വാഷിംഗ്ടണ്‍ ഡി.സിക്ക് സമീപമുള്ള ലീസ് ബര്‍ഗിലെ നാഷണല്‍ കോണ്‍ഫറന്‍സ് സെന്ററില്‍ രണ്ടു ദിവസങ്ങളായി നടന്ന സംഗമത്തില്‍ ആത്മീയ പ്രഭാഷകനായ രാഹുല്‍ ഈശ്വര്‍ പങ്കെടുത്തു .ഹിന്ദു നവോത്ഥാനത്തിനു ,പുതിയ ദിശാബോധം നല്‍കുവാന്‍ കെഎച്ച്എന്‍എ പോലുള്ള സംഘടനകള്‍ക്ക് നിര്‍ണായക പങ്കു വഹിക്കാന്‍ കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു .തുടര്‍ന്ന് വിവിധ സെഷനുകളിലായി നടന്ന പരിപാടികളില്‍ ലോകമാകെ പടര്‍ന്നു പന്തലിക്കുന്ന ഹിന്ദു മതത്തിന്റെ സ്വാധീനവും ,അത് സ്വന്തം നാട്ടില്‍ നേരിടുന്ന വെല്ലുവിളികളും വിശദമായ ചര്‍ച്ചകള്‍ക്ക് വിധേയമായി.
സ്വാമി വിവേകാനന്ദന്റെ ജീവിതവും കാഴ്ചപ്പാടുകളും വിശദമാക്കുന്ന സുവനീര്‍ പ്രകാശനം നടന്നു . യോഗ ,ഭജന ,കുട്ടികള്‍ക്കായി പ്രത്യേക ക്ലാസുകള്‍ എ ന്നിവയും സംഘടിപ്പിക്കപ്പെട്ടു . കെഎച്ച്എന്‍എ സെക്രട്ടറി സുരേഷ് നായര്‍ ,ഹിന്ദു സ്വയം സേവ സന്ഘ് കോ ഓര്‍ഡിനേറ്റര്‍ സന്തോഷ് പ്രഭു ,ഡോ. ചിത്പുരം , ഡോ. നിഷാ പിള്ള എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി . സംഗമം വിജയകരമാക്കാന്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ പ്രതിനിധികള്‍ ഉള്‍പ്പടെ എല്ലാവര്ക്കും സംഘാടകര്‍ക്ക് വേണ്ടി രതീഷ് നായര്‍ , സനില്‍ ഗോപി എന്നിവര്‍ നന്ദി അറിയിച്ചു .
Discussion about this post