അസ്താന: കസാഖിസ്ഥാനില്‍ യാത്രാ വിമാനം തകര്‍ന്ന് 22 മരണം. അല്‍മാതി, ഖൈസില്‍ തൂ എന്ന സ്ഥലത്താണ് വിമാനം തകര്‍ന്നു വീണത്. കനത്ത മഞ്ഞില്‍ വിമാനം തകരുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സ്വകാര്യ വിമാനകമ്പനിയായ സ്കാറ്റിന്റെ ഉടമസ്ഥതയിലുള്ളതാണ് വിമാനം.
വടക്കന്‍ കസാഖിസ്ഥാനിലെ കൊക്ഷേതുവില്‍ നിന്നും അല്‍മാതിയിലേക്ക് പോവുകയായിരുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അപകടകാരണം അറിവായിട്ടില്ല. അപകടത്തിന് മുന്‍പ് വിമാനത്തില്‍ പൊട്ടിത്തെറിയോ തീപിടുത്തമോ ഉണ്ടായിട്ടില്ല. അപകടകാരണം സാങ്കേതിക തകരാര്‍ അല്ലെന്നാണ് പ്രാഥമിക നിഗമനം.
കനേഡിയന്‍ നിര്‍മിത ബൊംബാര്‍ഡിയര്‍ ചലഞ്ചര്‍ സിആര്‍ജെ-200 വിഭാഗത്തില്‍പെട്ട വിമാനമാണ് തകര്‍ന്നത്.
Discussion about this post