സിയോള്‍: രണ്ടു തവണത്തെ പരാജയത്തിന് ശേഷം റോക്കറ്റ് വിക്ഷേപണത്തില്‍ ദക്ഷിണ കൊറിയ വിജയം കൈവരിച്ചു. ഗവേഷണത്തിനായി ഉപയോഗിക്കുന്ന മള്‍ട്ടി സ്‌റ്റേജ് റോക്കറ്റാണ് ദക്ഷിണ കൊറിയ വിജയകരമായി വിക്ഷേപിച്ചിരിക്കുന്നത്. പുതുതായി നിര്‍മ്മിച്ച സ്‌പേസ് സെന്ററില്‍ നിന്നും ബുധനാഴ്ച്ച വൈകിട്ട് നാലിനാണ് 140 ടണ്‍ ഭാരമുള്ള കൊറിയ സ്‌പേസ് ലൗഞ്ച് വെഹിക്കിള്‍ (കെഎസ്എല്‍വി 1) ഉയര്‍ന്നു പൊങ്ങിയത്. ഒന്‍പത് മിനിറ്റിന് ശേഷം ലക്ഷ്യം വെച്ച ഉയരത്തില്‍ റോക്കറ്റിന് ചെല്ലാന്‍ സാധിച്ചെന്ന് ദക്ഷിണ കൊറിയ അറിയിച്ചു.
അയല്‍രാജ്യവും പ്രധാന ശത്രുവുമായ ഉത്തര കൊറിയ വിജയകരമായി റോക്കറ്റ് വിക്ഷേപണം നടത്തിയതിന് ശേഷം കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു ദക്ഷിണ കൊറിയ. റോക്കറ്റ് വിക്ഷേപണം നടത്തിയതോടെ വളര്‍ച്ച പ്രാപിക്കുന്ന രാജ്യങ്ങളിലൊന്നായി മാറിയിട്ടുണ്ട് ദക്ഷിണ കൊറിയ.
2009ലും 2010ലും റോക്കറ്റ് വിക്ഷേപണത്തിന് ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. റഷ്യന്‍ സഹായത്തോടെയായിരുന്നു ദ.കൊറിയ പരാജയപ്പെട്ട പരീക്ഷണം നടത്തിയത്.
Discussion about this post