ന്യൂയോര്‍ക്ക്:കനത്ത മഞ്ഞുവീഴ്ച അമേരിക്കയില്‍ ജനജീവിതം താറുമാറായി. റോഡുകളും വൈദ്യുതലൈനുകളുമെല്ലാം മഞ്ഞില്‍ മൂടിയതോടെ അമേരിക്കയിലെ അഞ്ചു സംസ്ഥാനങ്ങളിലെ വൈദ്യുതി വിതരണം പൂര്‍ണമായി നിലച്ചു. ന്യൂയോര്‍ക്ക്, മസാചുസെറ്റ്‌സ്, കണക്റ്റികട്, ന്യൂഹാംപ്ഷയര്‍, റോഡ് ഐലന്‍ഡ് എന്നിവിടങ്ങളിലാണ് പ്രശ്‌നം രൂക്ഷം. ബോസ്റ്റണ്‍ പോലുള്ള പ്രദേശങ്ങളില്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ് ജനങ്ങള്‍. റോഡിലുടനീളം മീറ്ററുകള്‍ ഉയരത്തില്‍ മഞ്ഞ് മൂടിക്കിടക്കയാണ്. ഇതിന് പുറമെ വരുംദിവസങ്ങളില്‍ ഇവിടെ ശക്തമായ ഹിമക്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. വാഹനങ്ങളുമായി പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്.
ആയിരക്കണക്കിന് വീമാനസര്‍വീസുകളും കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ റദ്ദാക്കിയിട്ടുണ്ട്.
Discussion about this post