ലണ്ടന്‍: 1943ല്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ വീട്ടുതടങ്കലില്‍ അക്കിയപ്പോള്‍ മഹാത്മഗാന്ധി എഴുതിയ കത്ത് ലണ്ടനില്‍ ലേലത്തിനു വെയ്ക്കുന്നു. തന്നെ വെറുതെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ച് പണം ചിലവഴിക്കുന്നതിനെതിരെയായിരുന്നു ഗാന്ധിയുടെ കത്ത്. പുനെയില്‍ അഗാഖാന്‍ കൊട്ടാരത്തില്‍ വെച്ചാണ് ഗാന്ധിജി ബ്രിട്ടീഷ് അധികാരികള്‍ക്ക് കത്ത് എഴുതിയത്. ഗാന്ധിജിയുടെ ഒപ്പോടു കൂടിയ കത്തിനു 10,000-15,000 പൌണ്ടു വരെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫെബ്രുവരി 14ന് വെസ്റ് മിഡ്ലാന്‍ഡ്, ഷോര്‍പ്പ്ഷയര്‍ കൌണ്ടിയിലെ ലുധ്ലോയിലാണ് ലേലം. ലോകചരിത്രത്തിലെ തന്നെ പ്രധാനപ്പെട്ട രേഖകളില്‍ ഒന്നാണ് ഗാന്ധിയുടെ കത്തെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. മഹാത്മഗാന്ധിയോടൊപ്പം സ്വാതന്ത്ര സമരത്തില്‍ പങ്കെടുത്ത ഒരാളാണ് കത്ത് വിലയ്ക്ക് നല്‍കിയതെന്ന് ലേലസ്ഥാപനത്തിലെ റിച്ചാര്‍ഡ് വെസ്റ് വുഡ് ബ്രൂക്സ് വെളിപ്പെടുത്തി.
Discussion about this post