ജിദ്ദ: സത്താം ഇബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ അന്തരിച്ചു. സൗദി അറേബ്യയുടെ തലസ്ഥാന നഗരം ഉള്‍പ്പെടുന്ന മധ്യമേഖലാ ഗവര്‍ണറായിരുന്നു സത്താം ഇബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍. റിയാദിലായിരുന്നു അന്ത്യം സംഭവിച്ചത്.
1941 ജനവരി 21-ന് റിയാദിലായിരുന്നു സത്താം രാജകുമാരന്‍റെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം വിദേശങ്ങളില്‍നിന്ന് ഉന്നത പഠനവും പൂര്‍ത്തിയാക്കി. സാന്‍ഡിയാഗോ സര്‍വകലാശാലയില്‍ നിന്ന് ബിരുദവും ഓണറബിള്‍ ഡോക്ടറേറ്റും ലഭിച്ചു. 1968 ല്‍ റിയാദ് മേഖലാ അണ്ടര്‍ സെക്രട്ടറിയായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1979 മെയ് 27-ന് റിയാദിന്റെ സഹ ഗവര്‍ണറായി. 2011ല്‍ സല്‍മാന്‍ രാജകുമാരന്‍ കിരീടാവകാശിയായി അധികാരം ഏറ്റെടുത്തപ്പോള്‍ സത്താം റിയാദ് ഗവര്‍ണറായി.
Discussion about this post