തിരുവനന്തപുരം: സ്പോര്‍ട്സ് കൌണ്‍സില്‍ നടപ്പിലാക്കുന്ന എലൈറ്റ് അത്ലറ്റിക് ട്രെയിനിങ് പദ്ധതിയിലേക്ക് കായികതാരങ്ങളെ തിരഞ്ഞെടുക്കുന്നു. 2012-13 വര്‍ഷങ്ങളില്‍ ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ കഴിവ് തെളിയിച്ചിട്ടുള്ള 14 വയസിനുമുകളില്‍ പ്രായമുള്ള 20 കായിക താരങ്ങളെയാണ് തിരഞ്ഞെടുക്കുന്നത്. ലോംഗ് ജമ്പ്, ട്രിപ്പിള്‍ ജമ്പ് എന്നീ ഇനങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമാണ് സെലക്ഷന്‍ നടത്തുന്നത്.
സ്കൂള്‍ നാഷണല്‍, ഇന്റര്‍ യൂണിവേഴ്സിറ്റി, യൂത്ത് നാഷണല്‍, ജൂനിയര്‍ നാഷണല്‍, സീനിയര്‍ നാഷണല്‍, ഓപ്പണ്‍ നാഷണല്‍ തലങ്ങളില്‍ ഇക്കഴിഞ്ഞവര്‍ഷം കായികമത്സരങ്ങളില്‍ മെഡല്‍ നേടിയവര്‍ക്ക് ട്രയല്‍സില്‍ പങ്കെടുക്കാം. കായികതാരങ്ങള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി മാര്‍ച്ച് 11ന് രാവിലെ ഏഴ് മണിക്ക് തിരുവനന്തപരും യൂണിവേഴ്സിറ്റി സ്റേഡിയത്തില്‍ നടത്തുന്ന സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കണം. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 0471 2330167, 2331546 എന്നീ നമ്പറുകളില്‍ വിളിച്ച് മാര്‍ച്ച് എട്ടിന് മുമ്പ് പേര് രജിസ്റര്‍ ചെയ്യണം.
Discussion about this post