ന്യൂഡല്‍ഹി: പെണ്‍ഭ്രൂണഹത്യ ഗുരുതര മനുഷ്യാവകാശ ലംഘനമാണെന്ന് സുപ്രീംകോടതി. ലിംഗ നിര്‍ണയ വിരുദ്ധനിയമം ഫലപ്രദമായി നടപ്പാക്കാന്‍ കോടതി മാര്‍ഗരേഖ പുറപ്പെടുവിച്ചു. ലിംഗനിര്‍ണയ പരിശോധന തടയാനായി കേന്ദ്ര സംസ്ഥാന തലങ്ങളില്‍ രൂപീകരിച്ച ഉപദേശകസമിതിയില്‍ ആറ് മാസം കൂടുമ്പോള്‍ യോഗം ചേര്‍ന്ന് റിപ്പോര്‍ട്ട് തയ്യാറാക്കണം. എല്ലാ സംസ്ഥാനങ്ങളും നിയമം ഫലപ്രദമായി നടപ്പാക്കി മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണന്‍ നേതൃത്വത്തിലുള്ള ബഞ്ച് ആവശ്യപ്പെട്ടു.
റജിസ്‌ട്രേഷന്‍ ഇല്ലാത്ത ലാബുകള്‍ക്ക് അള്‍ട്രാസൗണ്ട് സ്‌കാനറുകള്‍ നല്‍കരുത്, ലാബുകളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കണം തുടങ്ങിയ നിര്‍ദേശങ്ങളും കോടതി സര്‍ക്കാരുകള്‍ക്കു നല്‍കി.
Discussion about this post