ഹൈദരാബാദ്: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ഇന്നിംഗ്‌സിനും 135 റണ്‍സിനും ജയിച്ചു. ഇതോടെ നാലു മത്സരങ്ങളുള്ള പരമ്പരയില്‍ 2-0 ത്തിന് ഇന്ത്യ മുന്നിലെത്തി.
503 റണ്‍സെന്ന ഇന്ത്യയുടെ കൂറ്റന്‍ സ്‌കോറിനെ മറികടക്കാന്‍ ഓസീസ് ടീമിന് ആയില്ല. രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സ് സ്കോര്‍237 ല്‍ എത്തിയപ്പോള്‍ എല്ലാവരും പുറത്തായി . 44 റണ്‍സ് എടുത്ത കോവന്‍ മാത്രമാണ് ഓസ്‌ട്രേലിയന്‍ നിരയില്‍ പിടിച്ചു നിന്നത്. ഒന്നാം ഇന്നിംഗ്‌സില്‍ 91 റണ്‍സ് എടുത്ത ക്ലര്‍ക്ക്16 റണ്‍സിന് പുറത്തായി. 44 റണ്‍സ് എടുത്ത കോവന്‍ മാത്രമാണ് ഓസ്‌ട്രേലിയന്‍ നിരയില്‍ കുറെയെങ്കിലും പിടിച്ചു നിന്നത്.
അശ്വിന്‍ അഞ്ചും ജഡേജ മൂന്നും വിക്കറ്റുകള്‍ വീതം നേടി. ഇരട്ട സെഞ്ച്വറി നേടിയ ചേതേശ്വര്‍ പൂജാരയാണ് മാന്‍ ഓഫ് ദി മാച്ച്. ചെന്നൈയില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന് ഇന്ത്യ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയിരുന്നു. മാര്‍ച്ച് 14ന് മൊഹാലിയിലാണ് അടുത്ത മത്സരം.
Discussion about this post