ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി രാജാ പര്‍വേസ് അഷ്റഫ് ശനിയാഴ്ച ഇന്ത്യയിലെത്തും. അജ്മീര്‍ ദര്‍ഗയില്‍ സന്ദര്‍ശനം നടത്തുന്നതിനായിട്ടാണ് അദ്ദേഹം ഇന്ത്യയിലെത്തുക. സന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. പാക് പ്രധാനമന്ത്രിയെന്ന നിലയില്‍ രാജാ പര്‍വേസ് അഷ്റഫിന്റെ അവസാന ഇന്ത്യാ സന്ദര്‍ശനമാകും ഇത്. മാര്‍ച്ച് 16 ന് പാക് സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുകയാണ്. എന്നാല്‍ ഇന്ത്യന്‍ നേതാക്കളുമായോ പ്രതിനിധികളുമായോ കൂടിക്കാഴ്ചകളോ ചര്‍ച്ചകളോ ഇതുവരെ നിശ്ചയിച്ചിട്ടില്ല. കഴിഞ്ഞ ഏപ്രിലില്‍ പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ദര്‍ഗ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയിരുന്നു. മാര്‍ച്ച് 16 ന് പാക് സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുകയാണ്. എന്നാല്‍ ഇന്ത്യന്‍ നേതാക്കളുമായോ പ്രതിനിധികളുമായോ കൂടിക്കാഴ്ചകളോ ചര്‍ച്ചകളോ ഇതുവരെ നിശ്ചയിച്ചിട്ടില്ല. കഴിഞ്ഞ ഏപ്രിലില്‍ പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ദര്‍ഗ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയിരുന്നു.
Discussion about this post