യോഗാചാര്യന്‍ എന്‍. വിജയരാഘവന്‍
യോഗനിദ്രാ പരിശീലന സമയത്ത് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍
1. മങ്ങിയ വെളിച്ചത്തിലാണ് യോഗനിദ്ര അഭ്യസിക്കേണ്ടത്. അധികം വെളിച്ചമുണ്ടെങ്കില്‍ മനസ്സ് കൂടുതല്‍ പുറംലോകത്തെക്കുറിച്ച് ജാഗരൂകമായിരിക്കും. തീരെവെളിച്ചമില്ലെങ്കില്‍ അത് ഉറക്കത്തിലേക്കു നയിക്കും. ഈ രണ്ടവസ്ഥയുടെയും മദ്ധ്യത്തിലായിരിക്കണം
2. മുറി ശാന്തവും നിശ്ശബ്ദവും വൃത്തിയുള്ളതും അധികം കാറ്റുപ്രവേശിക്കാത്തതുമായിരിക്കണം. അധികം ചൂടും അധികം തണുപ്പും ഉണ്ടാകരുത്. പുറമേ നിന്നുണ്ടാകുന്ന ശബ്ദങ്ങളും മറ്റുശല്യങ്ങളും കഴിയുന്നതും കുറവായിരിക്കണം.
3. എല്ലാ ദിവസവും ഒരേസമയത്തായിരിക്കണം യോഗനിദ്ര അഭ്യസിക്കേണ്ടത്. അതിരാവിലെയോ ഉറങ്ങാന്‍പോകുന്നതിനുമുമ്പോ വൈകുന്നേരമോ ചെയ്യുന്നതാണ് നല്ലത്.
4. ഭക്ഷണം കഴിച്ച് കുറഞ്ഞത് മൂന്ന് മണിക്കൂറെങ്കിലും കഴിഞ്ഞതിനുശേഷംമാത്രം യോഗനിദ്ര പരിശീലിക്കുക. കാരണം യോഗനിദ്രാ പരിശീലനസമയത്ത് ശരീരത്തിലെ ഊഷ്മാവ് വളരെവേഗം താഴ്ന്ന് വരും. ദഹനക്രീയയ്ക്കു ആവശ്യമായ എന്‍സൈമുകളുടെ ഉല്പാദനം കുറയും. ഹൈപ്പര്‍ അസിഡിറ്റിയുള്ളവര്‍ ലഘുവായ എന്തെങ്കിലും ഭക്ഷണം കഴിക്കുന്നത് നന്നായിരിക്കും. ഹൈപ്പോ അസിഡിറ്റി ഉള്ളവരാണെങ്കില്‍ ഒന്നും കഴിക്കാതിരിക്കുന്നതാണ് നല്ലത്.
5. യോഗനിദ്രാ സമയത്ത് ഒരിക്കലും ഉറങ്ങിപ്പോകരുത്.
Discussion about this post