ന്യൂഡല്‍ഹി: ബധിരര്‍ക്കായുള്ള പതിനെട്ടാം ദേശീയ ഗെയിംസ് ബാംഗ്ലൂര്‍ കസ്തൂര്‍ബാ റോഡ് കണ്ഠീരവ സ്റ്റേഡിയത്തില്‍ നടക്കും. ഏപ്രില്‍ 25 മുതല്‍ 29 വരെയാണ് മത്സരങ്ങള്‍. കര്‍ണാടക സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ ഫോര്‍ ഡഫ് ആണ് ആതിഥേയത്വം വഹിക്കുന്നത്. ന്യൂഡല്‍ഹി ഓള്‍ ഇന്ത്യ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഫോര്‍ ഡഫിന്റെ നേതൃത്വത്തിലാണ് മത്സരങ്ങള്‍ നടക്കുക.
ബാഡ്മിന്റണ്‍, അത്‌ലറ്റിക്‌സ്, ബാസ്‌കറ്റ്‌ബോള്‍, ഫുട്‌ബോള്‍, നീന്തല്‍, ടേബിള്‍ ടെന്നീസ്, വോളിബോള്‍, ഗുസ്തി എന്നിവയിലാണ് മത്സരം. ജൂലായ്-ആഗസ്ത് മാസങ്ങളില്‍ ബള്‍ഗേറിയയിലെ സോഫിയയില്‍ നടക്കുന്ന സമ്മര്‍ ഡെഫ്‌ലിംപിക്‌സില്‍ പങ്കെടുക്കാനുള്ള ടീമിനെ ഇതില്‍ തിരഞ്ഞെടുക്കും.
Discussion about this post