Tuesday, March 21, 2023
  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ഉത്തിഷ്ഠത ജാഗ്രത

ചിന്താവിപ്ലവം

ഡോ. പൂജപ്പുര കൃഷ്ണന്‍നായര്‍

by Punnyabhumi Desk
Mar 17, 2013, 01:55 pm IST
in ഉത്തിഷ്ഠത ജാഗ്രത

സത്യാനന്ദപ്രകാശം-10 (ഹനുമത്പ്രഭാവനായ സ്വാമി വിവേകാനന്ദന്‍)
ഡോ. പൂജപ്പുര കൃഷ്ണന്‍നായര്‍
ചിന്താവിപ്ലവം

മാനവചിന്താമണ്ഡലത്തില്‍ ദൂരവ്യാപകമായ ശക്തിപ്രസരിപ്പിച്ചു അഭികാമ്യമായ പരിവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ച അഭിസംബോധനയായിരുന്നു അത്. കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകളുടെ വിശ്വചരിത്രം പരിശോധിക്കുമ്പോഴാണ് അതിന്റെ പ്രശാന്തമായ കരുത്തും സ്വാധീനശക്തിയും വ്യക്തമായിത്തീരുക, ആധുനിക ഭൗതികശാസ്ത്രത്തിന്റെ വികാസത്തോടെ മാനവരാശിയുടെ നിലനില്പിനെ ചോദ്യം ചെയ്തു തുടങ്ങിയ സര്‍വസംഹാരകമായ പടക്കോപ്പുകളുടെയും ആയുധക്കൂമ്പാരങ്ങളുടെയും സൈനിക സന്നാഹങ്ങളുടെയും അധികാരമത്സരങ്ങളുടെയും ഭീഷണികളെ നിഷ്പ്രഭമാക്കുന്ന സാഹോദര്യത്തിന്റെയും  സ്‌നേഹത്തിന്റെയും കരുത്ത് സ്വാമിജിയിലൂടെ ആന്നു മാനവഹൃദയത്തില്‍ പ്രവേശിച്ചു.

ആരോടും പരിഭവപ്പെടാതെയും ആരെയും വിദ്വേഷിക്കാതെയും ഏതെങ്കിലും പക്ഷം പിടിക്കാതെയും സര്‍വാനുഗ്രഹകാരമകമായി അതു നല്‍കപ്പെട്ട സമ്പ്രദായമായിരുന്നു അദ്ഭുതകരം. ഋഷിമാര്‍ക്കു മാത്രം സാധ്യമാകുന്ന ഉപദേശക്രമമമാണത്. അതിക്രമങ്ങളെ അതിക്രമം കൊണ്ടു ചെറുക്കുന്ന പഴഞ്ചന്‍ ഭൗതികസമ്പ്രദായങ്ങളെ വെടിഞ്ഞ് അതിക്രമങ്ങളെ സ്‌നേഹപൂര്‍ണ്ണമായ അഹിംസകൊണ്ട് അഭിമുഖീകരിക്കുന്ന ഭാരതീയ അദ്ധ്യാത്മവിദ്യയുടെ ഈ കര്‍മ്മപദ്ധതി ലോകത്തിനു പുതിയ അനുഭവമായിരുന്നു. ഹൃദയാന്തരഭാഗങ്ങളില്‍ ഉറങ്ങിക്കിടന്നിരുന്ന സാഹോദര്യപ്രേരിതമായ അഹിംസയുടെ സങ്കല്പങ്ങള്‍ ഉണര്‍ന്നു കരുത്താര്‍ജ്ജിക്കുന്നത് ലോകജനത ക്രമേണ അനുഭവിച്ചു. ഭാരത സ്വാതന്ത്ര്യസമരത്തിലൂടെ അതിന്റെ പ്രായോഗികത മഹാത്മജി ലോകത്തിനു തെളിയിച്ചുകൊടുക്കുകയും ചെയ്തു. ആര്‍പ്പും ആരവവുമില്ലാതെയാണ് കഴിഞ്ഞ നൂറ്റി ഇരുപതോളം വര്‍ഷങ്ങളിലൂടെ വിവേകവാണി മാനവമനസ്സുകളില്‍ തരംഗമാലകളെ ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്. അതിക്രമങ്ങള്‍ ഇന്നും ധാരാളമില്ലെന്നല്ല. പക്ഷേ അതു തെറ്റാണെന്ന് സ്‌നേഹമസൃമമായി പഠിപ്പിച്ച് അഹിംസാബോധത്തെ  വളര്‍ത്തുന്ന തിരിച്ചറിവ് പണ്ടില്ലാത്തവിധം നാള്‍തോറും കരുത്താര്‍ജ്ജിച്ചുകൊണ്ടിരിക്കുന്നു എന്നതു പകല്‍പോലെ വ്യക്തമാണ്. മാനവസംസ്‌കാരത്തെയും ചരിത്രഗതിയെയും രൂപപ്പെടുത്തുന്നതില്‍ മറ്റെന്തിനെക്കാളും അതു മുഖ്യശക്തിയായി വളര്‍ന്നുകൊണ്ടിരിക്കുന്നു. അചിരേണ അതു പൂര്‍ണ്ണഫലത്തില്‍ എത്തിച്ചേരുകയും ചെയ്യും.

ShareTweetSend

Related Posts

ഉത്തിഷ്ഠത ജാഗ്രത

വിവേകാനന്ദ കഥാമൃതം : മൂക്കില്ലാ മുനിമാര്‍

ഉത്തിഷ്ഠത ജാഗ്രത

വീരസിംഹങ്ങളുടെ മഹാജയന്തി

ഉത്തിഷ്ഠത ജാഗ്രത

ലോകം ഒരു കുടുംബം

Discussion about this post

പുതിയ വാർത്തകൾ

കേരള പുരസ്‌കാരങ്ങള്‍ ഇന്ന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും

ലിവിംഗ് ടുഗെദര്‍ റിലേഷന്‍ഷിപ്പിന് രജിസ്ട്രേഷന്‍ സംവിധാനം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി

രാജ്യത്ത് നീണ്ട ഇടവേളയ്ക്കുശേഷം വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു

നിയമസഭയിലെ പ്രശ്‌നങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം വിമാനത്താവളത്തില്‍ രാഷ്ട്രപതിയെ ഗവര്‍ണറും മുഖ്യമന്ത്രിയും ചേര്‍ന്ന് സ്വീകരിക്കുന്നു.

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ഉഷ്മളമായ വരവേല്‍പ്പ്

ബ്രഹ്മപുരം: അടിയന്തിര ആരോഗ്യസര്‍വേ ആരംഭിച്ചു

വേനല്‍ മഴ ഉടനുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്

മാലിന്യപുക എത്രനാള്‍കൂടി സഹിക്കേണ്ടിവരും: ഹൈക്കോടതി

ഡോക്ടറെ മര്‍ദിച്ച പ്രതികളുടെ അറസ്റ്റ് വൈകുന്നു: 17ന് സംസ്ഥാനത്ത് മെഡിക്കല്‍ സമരം

  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy

© Punnyabhumi Daily
Tech-enabled by Ananthapuri Technologies