മലപ്പുറം: ങ്ങാടിപ്പുഅറം ശ്രീ തിരുമാംന്ധാകുന്ന് ഭഗവതി ക്ഷേത്രത്തിലെ പതിനൊന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പൂരാഘോഷം ഇന്ന് (19ന് ) ആരംഭിക്കും. വള്ളുവനാടിന്റെ ദേശീയോത്സവമായ തിരുമാന്ധാംകുന്നിലെ പൂരാഘോഷം ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ടും താന്ത്രിക ചടങ്ങുകള്‍ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ടുമാണ് നടക്കുന്നത്. ഭഗവതിക്കും പരമശിവനും ഒരേസമയത്ത് ഉത്സവചടങ്ങുകള്‍ നടക്കുന്നു എന്നത് തിരുമാംന്ധാകുന്നിലെ പ്രത്യേകതയാണ്. മീനമാസത്തിലെ മകയിരം നക്ഷത്രത്തിലാണ് പൂരാഘോഷങ്ങള്‍ തുടങ്ങുന്നത്. ആദ്യത്തെ ആറാട്ടെഴുന്നള്ളിപ്പായ പൂറപ്പാടോടുകൂടി പതിനൊന്ന് ദിവസത്തെ പൂരാഘോഷങ്ങള്ക്ക് തുടക്കമാവുന്നു.
ഭഗവതിക്ക് പടഹാദി, ധ്വജാദി, അങ്കുരാദി എന്നിങ്ങനെ മൂന്ന് വിധത്തില്‍ പതിനൊന്ന് ദിവസവും,പരമശിവന് ധ്വജാദിമുറയില്‍ ആറ് ദിവസവുമാണ് ഉത്സവം നടക്കുക. പടഹാദി മുറയില്‍ രണ്ട് ദിവസം കഴിഞ്ഞ് മൂന്നാം ദിവസം ഭഗവതിക്ക് വടക്കേ നടയിലെ സ്വര്‍ണ്ണക്കൊടിമരത്തിലും ഭഗവാന് കിഴക്കേ നടയിലെ സ്വര്‍ണ്ണക്കൊടിമരത്തിലും ഒരേ സമയം നടക്കുന്ന കൊടിയേറ്റത്തോടെയാണ് ധ്വജാദിമുറയിലെ ഉത്സവചടങ്ങുകള്‍ ആരംഭിക്കുക. ദേവിക്ക് 11 ദിവസങ്ങളിലായി 21 ആറാട്ടും ഭഗവാന് എട്ടാം പൂരദിവസത്തില്‍ ഒരു ആറാട്ടുമാണ് ഉള്ളത്. തിരുമാംന്ധാംകുന്ന് ക്ഷേത്രത്തിലെ എട്ടാം പൂരദിവസ ദിവസം ഭഗവാനും ഭഗവതിക്കും ഒരേസമയം ആറാട്ട് നടക്കും. ഭഗവതിയുടേയും ശിവന്റേയും തിടമ്പുകള്‍ വെവ്വേറെ ആനപ്പുറത്താണ് ആറാട്ടിനെഴുന്നള്ളിക്കുന്നത്. ഭഗവതിയുടെ 21 ആറാട്ടുകളില്‍ 15ാമത്തെയും ശിവന്റെ ഏക ആറാട്ടുമാണ് അന്നേ ദിവസം നടക്കുന്നത്.
നിത്യേന രാവിലെയും വൈകുന്നേരവും ഭഗവതിയെ ആറാട്ടിനായി എഴുന്നള്ളിക്കുന്ന കൊട്ടിയിറക്കവും, കൊട്ടിക്കയറ്റവുമാണ് പൂരാഘോഷത്തിന്റെ മുഖ്യചടങ്ങ്. പൂരാഘോഷത്തോടനുബന്ധിച്ചു ക്ഷേത്രത്തിലും താഴെയുള്ള പൂരപ്പറമ്പിലും നങ്ങ്യാര്‍കൂത്ത്, ചാക്യാര്‍കൂത്ത്, ഓട്ടന്‍തുള്ളല്‍ തുടങ്ങിയ വിവിധ കലാപരിപാടികള്‍ അരങ്ങേറും.
Discussion about this post