എരുമേലി: ഏപ്രില്‍ 5, 6, 7 തിയ്യതികളില്‍ നടക്കുന്ന എരുമേലി ഡോണ്‍ ഷട്ടില്‍ ക്ലബ്ബിന്റെ ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. എരുമേലി ഡോണ്‍ ഷട്ടില്‍ ക്ലബ്ബ് ഇന്‍ഡോര്‍ കോര്‍ട്ടിലാണ് മത്സരങ്ങള്‍.
രാത്രി 7 മുതലാണ് മത്സരങ്ങള്‍. 5ന് വൈകീട്ട് 6.30ന് ജില്ലാപ്പഞ്ചായത്തംഗം അഡ്വ. പി.എ.സലിം മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യും. പങ്കെടുക്കാനാഗ്രഹിക്കുന്ന ടീമുകള്‍ 4-ാം തിയ്യതിക്ക് മുമ്പായി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9447457017.
Discussion about this post