ബര്‍ലിന്‍: ആറ് പുതിയ കരാറുകളില്‍ ഇന്ത്യയും ജര്‍മ്മിനിയും ഒപ്പുവെച്ചു. വിദ്യാഭ്യാസം, കൃഷി, ശാസ്ത്രസാങ്കേതിക വിദ്യ, ഹരിത ഊര്‍ജ്ജോത്പാദനം തുടങ്ങിയ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനുളള കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പുവച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും അഞ്ച് കേന്ദ്രമന്ത്രിമാരും എഴ് ജര്‍മ്മന്‍ മന്ത്രിമാരും പങ്കെടുത്ത ചര്‍ച്ചയിലാണ് പുതിയ കരാറുകളില്‍ രാജ്യങ്ങള്‍ ഒപ്പുവെച്ചത്.
ഇന്ത്യന്‍ ഫോറിന്‍ സെക്രട്ടറി രഞ്ജന്‍ മത്തായി ബര്‍ലിനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പുതിയ കരാറുകളില്‍ രാജ്യങ്ങള്‍ ഒപ്പുവെച്ചതായി അറിയിച്ചത്. ജര്‍മ്മിനിയുമായുള്ള ബന്ധം അടുത്തകാലത്തായി ഏറെ മെച്ചെപ്പെട്ടതായി ആഞ്ചലാ മര്‍ക്കലുമായി ചേര്‍ന്ന് നടത്തിയ സംയുക്തവാര്‍ത്താസമ്മേളനത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. മന്‍മോഹന്‍ സിംഗിന്റെയും ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചലാ മര്‍ക്കലിന്റെയും നോതൃത്വത്തില്‍ രാജ്യങ്ങള്‍ തമ്മിലുള്ള സര്‍ക്കാര്‍ തല ചര്‍ച്ചകളും നടന്നു.
Discussion about this post