യോഗാചാര്യന്‍ എന്‍. വിജയരാഘവന്‍
കണ്ഠചാലനം
കൈകള്‍ പിന്നില്‍ കോര്‍ത്തുവെക്കുക. ശരീരം നട്ടെല്ലുനിവര്‍ത്തി ലംബമായി നില്‍ക്കണം. ഇനി നിങ്ങളുടെ തലയെ വലതുവശത്തുകൂടി ചുഴറ്റുക. കഴുത്ത് വളരെ അയച്ചു കൊണ്ടാണ് ചുഴറ്റേണ്ടത്. ഇവിടെ ശ്വാസഗതി സാധാരണ നിലയിലായിരിക്കണം. ദീര്‍ഘമായോ ശക്തിയായോ ശ്വാസമെടുക്കുകയോ പുറത്തേക്കു വിടുകയോ ചെയ്യേണ്ടതില്ല. ഓരോ ഭാഗത്തേക്കും ഈ വ്യായാമം ചെയ്യുക. ഒന്നിടവിട്ടുകൊണ്ട് ചെയ്യണം.
ഒരു തവണ വലതുഭാഗത്തേക്ക് ചുഴറ്റിയാല്‍ അടുത്ത തവണ ഇടതുഭാഗത്തേക്ക് എന്ന രീതിയിലായിരിക്കണം ചെയ്യേണ്ടത്. നിങ്ങളുടെ സമയം സൗകര്യം എന്നിവയ്ക്കനുസരിച്ച് ഓരോ വശവും 10-15 തവണ ചെയ്യുക. അതിന്നുശേഷം കണ്ണുകള്‍ അടച്ചുവെക്കുക. കഴുത്തിന്റെ മുന്‍വശവും പിന്‍വശവും അയച്ചിട്ടുകൊണ്ട് നില്‍ക്കുക.
Discussion about this post