ന്യൂയോര്‍ക്ക്: ദക്ഷിണ ഫ്ലോറിഡയിലെ ദിനപത്രമായ സണ്‍ സെന്‍റിനല്‍ പ്രശസ്തമായ പുലിറ്റ്‌സര്‍ പുരസ്‌കാരത്തിന് അര്‍ഹമായി. ഡ്യൂട്ടിയിലില്ലാത്ത പോലീസ് ഓഫീസര്‍മാര്‍ അമിതവേഗത്തില്‍ കാറോടിക്കുന്നത് പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്നതിനെക്കുറിച്ചുള്ള വാര്‍ത്തയ്ക്കാണ് സമ്മാനം.
ടോള്‍ ബൂത്തുകളില്‍നിന്ന് ലഭിച്ച വിവരങ്ങളില്‍നിന്നാണ് അമിതവേഗതക്കാര്‍ അധികവും പോലീസ് ഓഫീസര്‍മാരാണെന്ന് മനസ്സിലായത്. പത്രത്തിന്റെ ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടറായ സള്ളി കെസ്റ്റിനും വിവരശേഖരം നടത്തിയ ജോണ്‍ മെയിനെസും എഡിറ്ററായ ജോണ്‍ ഡാല്‍ബര്‍ഗിനോടൊപ്പം പരമ്പരയുടെ പിന്നില്‍ പ്രവര്‍ത്തിച്ചു. ലേഖന പരമ്പരവന്നതോടെ പലഓഫീസര്‍മാരുടേയും തൊപ്പിതെറിച്ചു.
Discussion about this post