ധാക്ക: ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയില്‍ വസ്ത്രനിര്‍മ്മാണശാല പ്രവര്‍ത്തിക്കുന്ന കെട്ടിടം തകര്‍ന്നുവീണു മരിച്ചവരുടെ എണ്ണം 204 ആയി. ധാക്കയില്‍നിന്നു 30 കിലോമീറ്റര്‍ അകലെ സവറിലാണ് എട്ടുനില കെട്ടിടം തകര്‍ന്നു വീണത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നു 2013 പേരെ രക്ഷപ്പെടുത്തി. പരുക്കേറ്റവരുടെ എണ്ണം ആയിരം കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.
അപകടം നടക്കുമ്പോള്‍ വസ്ത്രനിര്‍മാണ ഫാക്ടറികളില്‍ 3,122 തൊഴിലാളികളുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. ആയിരത്തഞ്ഞൂറോളം പേര്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു.
Discussion about this post