Thursday, October 16, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

വേനല്‍മഴ നാശനഷ്ടം അടിയന്തിര നടപടിക്ക് നിര്‍ദ്ദേശം

by Punnyabhumi Desk
Apr 27, 2013, 04:49 pm IST
in മറ്റുവാര്‍ത്തകള്‍

കാസര്‍ഗോഡ്: ജില്ലയില്‍ കാറ്റിലും മഴയിലും വ്യാപകമായ നാശനഷ്ടമുണ്ടായ പ്രദേശങ്ങളില്‍ സഹായമെത്തിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാന്‍ ജില്ലാവികസന സമിതിയോഗം നിര്‍ദ്ദേശിച്ചു. ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീറിന്റെ അദ്ധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തിലാണ് നിര്‍ദ്ദേശം നല്‍കിയത്. നാശനഷ്ടമുണ്ടായ പ്രദേശങ്ങള്‍ തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ റവന്യു ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തി.

റവന്യു ഉദ്യോഗസ്ഥര്‍ ഉടന്‍ നാശനഷ്ടങ്ങളുടെ കണക്കെടുക്കും. താലൂക്ക് ഓഫീസുകളും, വില്ലേജ് ഓഫീസുകളും, കൃഷിഭവനുകളും ഞായറാഴ്ചയും തുറന്ന് പ്രവര്‍ത്തിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു. സബ്കളക്ടറെ നിരീക്ഷണത്തിനായി യോഗം ചുമതലപ്പെടുത്തി. കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്ന് (ഞായര്‍) വിവിധ കേന്ദ്രങ്ങളില്‍ ക്യാമ്പ് ചെയ്ത് കര്‍ഷകരില്‍ നിന്ന് അപേക്ഷ സ്വീകരിക്കും. കിനാനൂര്‍-കരിന്തളം, ബളാല്‍,വെസ്റ് എളേരി, പനത്തടി, മടിക്കൈ,കളളാര്‍,കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലും നീലേശ്വരം, കാഞ്ഞങ്ങാട് നഗരസഭകളിലുമാണ് വ്യാപകമായ കൃഷി നാശം സംഭവിച്ചത്. വാസയോഗ്യമല്ലാത്ത വീടുകള്‍ക്ക് ഒരു ലക്ഷം രൂപ വരെ സഹായധനം ലഭിക്കുമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു.വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ അറിയിച്ചു. വെളളിയാഴ്ചയുണ്ടായ കാറ്റിലും മഴയിലും കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തില്‍ അഞ്ച് കോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായെന്ന് സ്ഥലം സന്ദര്‍ശിച്ച ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ യോഗത്തില്‍ അറിയിച്ചു. ഇരുപതിനായിരം നേന്ത്രവാഴകളും, ഇരുന്നൂറിലേറെ തെങ്ങുകളും, നൂറുകണക്കിന് കവുങ്ങുകളും റബ്ബര്‍ മരങ്ങളും നശിച്ചിട്ടുണ്ട്. ഇരുപത്തിയഞ്ച് വീടുകള്‍ തകര്‍ന്നു. ഇതിലേറെയും വാസയോഗ്യമല്ലാതായി. ട്രാന്‍ഫോര്‍മര്‍ തകര്‍ന്നും പോസ്റുകള്‍ വീണും പലയിടങ്ങളിലും വൈദ്യുതി ബന്ധം താറുമാറായി. ഈ സാഹചര്യത്തില്‍ നാശനഷ്ടമുണ്ടായ പ്രദേശങ്ങളില്‍ റവന്യു,കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘം സന്ദര്‍ശിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടിയെടുക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. കെ.കുഞ്ഞിരാമന്‍ എംഎല്‍എ(ഉദുമ),സബ് കളക്ടര്‍ വെങ്കിടേശപതി, ജില്ലാ പ്ളാനിംഗ് ഓഫീസര്‍ കെ.ജി.ശങ്കരനാരായണന്‍, എ ഡി എം എച്ച് ദിനേശന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

വി.കെ. രാധാകൃഷ്ണന്‍ നായര്‍ (86) നിര്യാതനായി

മറ്റുവാര്‍ത്തകള്‍

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

Discussion about this post

പുതിയ വാർത്തകൾ

ശ്രീരാമദാസ ആശ്രമത്തില്‍ നവതി സത്യാനന്ദഗുരു സമീക്ഷ ശ്രീ മഹന്ത് കമല്‍നയന്‍ദാസ് ജി മഹാരാജ് ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരുവിന് നവതി പ്രണാമം

ചെറുകോട് ആഞ്ജനേയാശ്രമത്തില്‍ ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ നവതി സമ്മേളനം നടന്നു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 90-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ നവതി സത്യാനന്ദഗുരു സമീക്ഷ ഒക്ടോബര്‍ 14ന്

പി.ഇ.ബി മേനോന്റെ വിയോഗത്തില്‍ അനുശോചിച്ച് ഭാരതീയ വിചാരകേന്ദ്രം

ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ ഇന്ന് അന്തിമ റിപ്പോര്‍ട്ട് നല്‍കും

ശബരിമലയിലെ സ്വര്‍ണ്ണ കൊള്ളയ്‌ക്കെതിരെ നന്ദന്‍കോട് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പ്രതിഷേധ ധര്‍ണ്ണ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

ആ​റ​ന്മു​ള ക്ഷേ​ത്ര​ത്തി​ലെ സ്ട്രോം​ഗ് റൂം ​ഇ​ന്ന് തു​റ​ന്നു പ​രി​ശോ​ധി​ക്കും

കേരളത്തിന് പുതിയ വന്ദേ ഭാരത് ട്രെയിന്‍ അനുവദിച്ചതിന് പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖര്‍

ഒന്‍പതുവയസുകാരിയുടെ കൈമുറിച്ചു മാറ്റിയ സംഭവം: ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുത്തതില്‍ സമരവുമായി KGMOA

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies