ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ പെഷാവറില്‍ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. രണ്ടു പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പടെ 15 പേര്‍ക്കു പരുക്കേറ്റു. രാവിലെ ഒന്‍പതു മണിക്കു ശേഷമാണു സ്‌ഫോടനം ഉണ്ടായത്.
പൊലീസ് വാനിനു സമീപമാണു സ്‌ഫോടനം ഉണ്ടായത്. പെഷാവര്‍ പൊലീസ് കമ്മിഷണറുടെ വാഹനം സ്‌ഫോടന സമയത്ത് അതുവഴി കടന്നു പോയെങ്കിലും അപകടത്തില്‍ നിന്നു രക്ഷപ്പെട്ടതായി കമ്മിഷണറുടെ ഓഫിസില്‍ നിന്ന് അറിയിച്ചു.
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
Discussion about this post