കൊച്ചി: ഇന്ത്യയുടെ മുന്‍ പ്രതിരോധമന്ത്രിയും രാഷ്ട്രതന്ത്രജ്ഞനുമായ വി.കെ. കൃഷ്ണമേനോനു ലണ്ടനില്‍ സ്മാരകമൊരുങ്ങുന്നു. ബ്രിട്ടീഷ് സാംസ്കാരിക വകുപ്പാണു കൃഷ്ണമേനോന്‍ സ്മാരകമൊരുക്കുന്നത്. സെന്‍ട്രല്‍ ലണ്ടനില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനകേന്ദ്രമായിരുന്ന ഇന്ത്യാ ലീഗ് പ്രവര്‍ത്തിച്ചിരുന്നിടത്താണു സ്മാരകം സ്ഥാപിക്കുന്നതെന്നു വി.കെ. കൃഷ്ണമേനോന്‍ ഇന്‍സ്റിറ്റ്യൂട്ട് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സിറിയക് മാപ്രയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. രണ്ടുമാസത്തിനുള്ളില്‍ സ്മാരകത്തിന്റെ പണി പൂര്‍ത്തിയാകുമെന്നാണു സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള ഇംഗ്ളീഷ് ഹെറിറ്റേജ് അധികൃതര്‍ പറയുന്നത്.
ലേബര്‍ പാര്‍ട്ടി അംഗവും പിന്നീട് കൌണ്‍സിലറുമായിരുന്ന അദ്ദേഹത്തിനു ലണ്ടനില്‍ തൊഴിലാളികള്‍ക്കിടയില്‍ ഏറെ സ്വാധീനമുണ്ടായിരുന്നു. അതിപ്പോഴും അംഗീകരിക്കുന്നതിന്റെ സൂചകമാണു സ്മാരകം.
വി.കെ. കൃഷ്ണമേനോന്‍ ലണ്ടന്‍ ആസ്ഥാനമായി തുടങ്ങിയ ഇന്ത്യാ ലീഗ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. കൃഷ്ണമേനോനു ലണ്ടനില്‍ സ്മാരകം തീര്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ സംഭാവനകളെ ഇന്ത്യയിലും ചര്‍ച്ച ചെയ്യപ്പെടണമെന്നും ഡോ. സിറിയക് മാപ്രയില്‍ പറഞ്ഞു.
Discussion about this post