ഹരിപ്രിയ
ഹരിദാസിന്റെ യുക്തിയുക്തമായ മറുപടി ന്യായാധിപനെ നിശബ്ദനാക്കി. പക്ഷേ, കാജി വിട്ടില്ല- ‘ഖുറാന്‍വഴി മാത്രമേ മുക്തി സിദ്ധിക്കുകയുള്ളൂ എന്നു ഖുറാന്‍ ഉറപ്പിച്ചുപറയുന്നുണ്ട്. ആ വഴി വിട്ട ഇവന്‍ പാപിയാണ്. അതിനാല്‍ ശിക്ഷ ധര്‍മ്മമാണ്. ഒന്നുകില്‍ ഖുറാനില്‍ വിശ്വസിക്കുക. അല്ലെങ്കില്‍ ശിക്ഷ അനുഭവിക്കുക.’
ഹരിദാസ് കുലുങ്ങിയില്ല. ‘എന്തുശിക്ഷയും അനുഭവിച്ചോളാം. പക്ഷേ, തിരുനാമം ഉപേക്ഷിക്കുകയില്ല.’ കാജി പറഞ്ഞു. ‘കഠിനശിക്ഷവേണം. ഇല്ലെങ്കില്‍ ഇസ്ലാം മതം തന്നെ നാമാവശേഷമാകും. തെരുവിലൂടെ ചാട്ടവാറുകൊണ്ടടിച്ചു നടത്തുക. തൊലിപൊളിയണം. സകലരും കണ്ടുഭയന്ന് ഇവന്റെ മാര്‍ഗ്ഗം ഉപേക്ഷിക്കണം.’ കാജിയെ ഭയന്ന് ന്യായാധിപന്‍ ആ ശിക്ഷ തന്നെ വിധിച്ചു. പട്ടാളക്കാര്‍ തെരുവിലൂടെ ഹരിദാസിനെ ചാട്ടവാറുകൊണ്ടടിച്ച് നടത്തിച്ചു. കണ്ടവരെല്ലാം കരഞ്ഞുപോയി.
പക്ഷേ, ഹരിനാമസങ്കീര്‍ത്തനത്തില്‍ ലയിച്ചിരുന്ന ഹരിദാസ് ഇതൊന്നും അറിഞ്ഞില്ല. പ്രഹ്ലാദനെ അടിച്ച അസുരഭടന്മാരെപ്പോലെ തളര്‍ന്നുപോയ പട്ടാളക്കാര്‍ ഹരിദാസിനെ ഗംഗയിലേക്കു തള്ളിവിട്ടു. ഗംഗാജല സ്പര്‍ശത്താല്‍, ലേശമെങ്കിലും ക്ലേശമുണ്ടെങ്കില്‍ ഒഴുകി ഹരിദാസ് വീണ്ടും തന്റെ ശാന്തിപുരം ആശ്രമത്തില്‍ ചെന്നുചേര്‍ന്നു. ദണ്ഡനെമേറ്റ് ഹരിദാസ് മരിച്ചുകാണുമെന്നു ദുഃഖിച്ച ജനം ഈ വാര്‍ത്ത കേട്ട് അവിടത്തെ ദര്‍ശിക്കുവാനായി ഓടിയെത്തി. അവിടെ വീണ്ടും സങ്കീര്‍ത്തനഭക്തിയുടെ ആനന്ദമായി.
കാജിയും, ന്യായാധിപനും ഇതറിഞ്ഞ് പശ്ചാത്തപിക്കുകയും, ഹരിദാസിനോട് മാപ്പപേക്ഷിക്കുകയും ചെയ്തു. ‘എന്റെ കര്‍മ്മഫലമാണ് നിങ്ങള്‍ക്കു കുറ്റമില്ല’ എന്ന് ഭക്തന്‍ അവരെ ആശ്വസിപ്പിച്ചു. അപ്പോള്‍പിന്നെ, ഹരിദാസിനേറ്റ ചാട്ടവാറടി മുഴുവന്‍ ആരാണുകൊണ്ടത്? അതേക്കുറിച്ച് പ്രേമമൂര്‍ത്തിയായ ചൈതന്യദേവന്‍ (ഗൗരാംഗന്‍) പറയുന്നുണ്ട്. ഗൗരാംഗനും, ഹരിദാസും തമ്മിലുളള ആ ഗുരു-ശിഷ്യ ബന്ധത്തിന്റെ കഥയും ചിത്തിശുദ്ധി വളര്‍ത്തുന്നതാണ്.
ശ്രീവാസന്‍ എന്ന ഭാഗവതോത്തമന്റെ ഗൃഹത്തില്‍ നിത്യേന ഗൗരാംഗന്‍ സുഹൃത്തുക്കളോടൊത്ത് സങ്കീര്‍ത്തനം നടത്തിയിരുന്നു. ഗംഗാതീരത്തു വസിച്ചിരുന്ന ഹരിദാസ് നിത്യേന ഈ കീര്‍ത്തനത്തില്‍ പങ്കുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ ഓരോ രോമകൂപത്തില്‍നിന്നും നാമധ്വനി ശ്രവിക്കാമായിരുന്നു. ഗൗരാംഗനാണെങ്കില്‍ നാമം രൂപമെടുത്തതുപോലെ പ്രേമമൂര്‍ത്തി. ശ്രീകൃഷ്ണന്‍ പ്രേമാനന്ദം അനുഭവിക്കാന്‍ അവതരിച്ചതാണെന്നു വിശ്വാസം. ഹരിദാസിനോട് അവിടത്തേക്കു പുത്രനെപ്പോലെ വാത്സല്യം.
ഒരുദിവസം സങ്കീര്‍ത്തനസമയത്ത് ഗൗരാംഗന് ഭാവാവേശം ഉണ്ടായി. ദിവ്യപ്രകാശം പരന്നു. ഭക്തന്മാര്‍ അദ്ദേഹത്തെ ശ്രീകൃഷ്ണനായിക്കണ്ട് അഭിഷേകം ചെയ്യുകയും, പട്ടും, പൂമാലകളും, കളഭവും ചാര്‍ത്തിക്കുകയും ചെയ്തു. മഹാപ്രഭു ഓരോരുത്തരെയായി അനുഗ്രഹിച്ചു. മുകുന്ദദത്തന്‍ എന്ന ഭക്തനെ മാത്രം ശ്രദ്ധിച്ചില്ല. അപ്പോള്‍ മറ്റു ഭക്തന്മാര്‍ക്കു വ്യസനമായി. ശ്രീവാസന്‍ ആ വിവരം പറഞ്ഞു. അപ്പോള്‍ ചൈതന്യമഹാപ്രഭു അല്പം കോപിച്ചു. ‘മുകുന്ദദത്തന് പണ്ഡിത്യഗര്‍വ്വുണ്ട്. പല രീതിയില്‍ ശാസ്ത്രങ്ങള്‍ വ്യാഖ്യാനിച്ച് വിദ്വത്തം പ്രകടിപ്പിച്ചിരുന്നു. അവന് എന്റെ കൃപ ലഭിക്കാന്‍ ഇനി ഒരായിരം ജന്മം കഴിയേണ്ടിവരും’.സര്‍വ്വര്‍ക്കും ദുഃഖമായി. എന്നാല്‍ മുകുന്ദദത്തന്‍ സാനന്ദം തുള്ളിച്ചാടിക്കൊണ്ടു പറഞ്ഞു – ‘ഹാ! ഞാന്‍ ധന്യന്‍! എനിക്ക് ആയിരം ജന്മം കഴിഞ്ഞാല്‍ മഹാപ്രഭുവിന്റെ കൃപ ലഭിക്കുമല്ലോ’. മഹാപ്രഭു മുകുന്ദദത്തനെ ആലിംഗനം ചെയ്തു. ആ വിശ്വാസത്തെ പ്രശംസിച്ചു. ആയിരം ജന്മങ്ങള്‍ ഗുരുകൃപയാല്‍ ക്ഷണനേരംകൊണ്ട് സമാപിച്ചു. പെട്ടെന്ന് ഗൗരാംശസ്വാമി ഗംഭീരഭാവത്തില്‍ ചോദിച്ചു. ‘എവിടെ? ഹരിദാസന്‍? ഭക്തന്മാര്‍ ചുറ്റും നോക്കി. ഹരിദാസന്‍ പിറകിലൊരിടത്ത് ഒതുങ്ങി ഇരിക്കുകയായിരുന്നു ആത്മാനന്ദമഗ്നന്‍. ഭക്തന്മാര്‍ അദ്ദേഹത്തെ എടുത്ത് മഹാപ്രഭുവിന്റെ മുന്നിലെത്തിച്ചു മഹാപ്രഭു അരുളി.
‘ഹരിദാസാ… അങ്ങ് തീര്‍ത്ഥങ്ങളെ ശുദ്ധമാക്കുന്ന തീര്‍ത്ഥമാകുന്നു. സ്വയം നിചനെന്ന് ചിന്തിക്കരുത്. അങ്ങയുടെ സ്മരണ എന്റെ പൂജയാകുന്നു. ഞാന്‍ അങ്ങയുടെ സമീപം സദാ രക്ഷകനായുണ്ട്. ചാട്ടവാറുകൊണ്ടുള്ള അടിയെല്ലാം ശരീരത്തിലാണേറ്റത്, ഈ ജന്മം ഞാന്‍ സകലരേയും സങ്കീര്‍ത്തനത്താല്‍ ഉദ്ധരിക്കും. വരം ചോദിക്കൂ’
ഹരിദാസന്‍, പ്രഹ്ലാദനെ അനുകരിച്ച്, അഥവാ അധികരിച്ച് വരം വാങ്ങി. ‘എന്നും ഈയുള്ളവന്‍ വിനീതനും, നിഷ്‌കിഞ്ചനുമായിരിക്കട്ടെ. ഭാഗവതോത്തമന്മാരുടെ പാദധൂളി ധരിക്കുന്നത് മഹാഭാഗ്യമായി കരുതാനിടവരട്ടെ.’ പ്രേമമൂര്‍ത്തി സസന്തോഷം ആ മഹാഭക്തനെ അനുഗ്രഹിച്ചു.
ഹരിദാസന്റെ നാമജപത്തെ ഹിന്ദുക്കളും എതിര്‍ത്തിരുന്നു. ഹരേരാമമന്ത്രം ഒരു മുസല്‍മാന് ജപിക്കാമെന്ന് ഏതു ശാസ്ത്രം പറയുന്നു എന്നൊരു ബ്രാഹ്മണന്‍ ചോദിച്ചു. ഹരിദാസന്‍ വിനയത്തോടെ പറഞ്ഞു- ‘ശാസ്ത്രം എനിക്കറിയില്ല. അങ്ങയെപ്പോലെയുള്ളവര്‍ പറഞ്ഞുകേട്ടതില്‍നിന്ന് തിരുനാമം കിരാതനെ വരെ ശുദ്ധീകരിക്കുകമെന്നും, സര്‍വ്വര്‍ക്കും കീര്‍ത്തനാധികാരമുണ്ടെന്നും അറിയാം.’
‘അധികാരമുണ്ടെങ്കിലും ഉച്ചത്തില്‍ പാടുന്നതു ശരിയല്ല. ഉപാംശു, വാചികം, മാനസികം ഇങ്ങനെ ജപം മൂന്നുവിധം. ഇതില്‍ മാനസീകമാണ് ശ്രേഷ്ഠം. നാമജപം സര്‍വ്വശ്രേയസ്സുകളും തരുമെങ്കില്‍ മറ്റുശാസ്ത്രങ്ങളെന്തിന്? എന്നെല്ലാം ബ്രാഹ്മണന്‍ വീണ്ടും പരിഹാസപൂര്‍വ്വം ചോദിച്ചു ഹരിദാസന്‍ ശാന്തനായി പറഞ്ഞു. ‘ഉച്ചത്തിലുള്ള നാമജപം സര്‍വ്വജീവരാശിയേയും പവിത്രമാക്കും. മന്ത്രവിധികള്‍ ദീക്ഷാമന്ത്രത്തെ സംബന്ധിച്ചതാണ്. തിരുനാമം നിരന്തരം ജപിക്കാന്‍ പറ്റാത്തവര്‍ക്കാണ് മറ്റു ശാസ്ത്രങ്ങള്‍. മഹത്കൃപകൊണ്ടേ നാമജപം സാദ്ധ്യമാവുകയുള്ളൂ.’ ഹരിദാസ് തന്റെ ഉപാസന തുടര്‍ന്നു.
ഋതുവായ പെണ്ണിനും. യാചകനും, അഗ്നിഹോത്രിക്കും എല്ലാം ഹരിനാമകീര്‍ത്തനം നിരന്തരം ഉപാസനചെയ്യാമെന്ന് എഴുത്തച്ഛന്‍. എന്നിട്ട് വേദാന്തസാരമായ സ്വന്തം കൃതിക്ക് ‘ഹരിനാമകീര്‍ത്തനം’ എന്നു പേരിട്ട് സര്‍വ്വര്‍ക്കുമായി തുറന്നുകൊടുത്തു. ഇതൊരു മഹത്തായ വിപ്ലവമാണ് മാസംതോറും മുടക്കം വരുന്ന സമയത്ത് സ്ത്രീകള്‍ എഴുത്തച്ഛന്റെ ഈ സൗജന്യം പ്രയോജനപ്പെടുത്തി ദുരിതാബ്ധിയില്‍ നിന്നു കരകയറാന്‍ ശ്രമിക്കണം. നാമവും, ഹരിനാമകീര്‍ത്തനവും – അര്‍ത്ഥമറിഞ്ഞ് – ജപിക്കുക
പഠിക്കുക!
ഹരി ഓം.
Discussion about this post