Saturday, October 25, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

ശ്രീശങ്കരന്‍ ലൗകീകദൃഷ്ടാന്തങ്ങളിലൂടെ – 18

by Punnyabhumi Desk
May 20, 2013, 01:43 pm IST
in സനാതനം

പണ്ഡിതരത്നം ഡോ. കെ. ചന്ദ്രശേഖരന്‍ നായര്‍

അനാത്മരൂപങ്ങളായ പഞ്ചകോശങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുന്ന ആത്മാവിനെ അതില്‍നിന്നു മോചിപ്പിച്ചെടുക്കുന്ന കാര്യമാണ് പ്രകൃതദൃഷ്ടാന്തം വ്യക്തമാക്കുന്നത്.

മുഞ്ജാദിഷീകാമിവ ദൃശ്യവര്‍ഗ്ഗാത്
(വിവേകചൂഡാമണി 153)

മുഞ്ഞപ്പുല്ലിന്റെ മദ്ധ്യഭാഗത്തുനിന്ന് അതിന്റെ ഇളംനാമ്പ് ഊരിയെടുക്കുന്നതുപോലെ.

അന്തര്യാമിയായ ആത്മാവ് സ്വതേനിഷ്‌ക്രിയമാണ്. ഇത് അനാത്മസമൂഹത്താല്‍ ചുറ്റപ്പെട്ടാണിരിക്കുന്നത്. അതിനാല്‍ ഇതിനെ അനാത്മസമൂഹത്തില്‍നിന്നു വേര്‍തിരിച്ച് അറിയേണ്ടിയിരിക്കുന്നു. അപ്രകാരമുള്ള ഒരു വിവിക്തജ്ഞാനം മാത്രമേ സംസാരദുഃഖത്തില്‍നിന്ന് ഉയര്‍ത്തെഴുന്നേല്ക്കാന്‍ സഹായിക്കുകയുള്ളൂ. അസംഗനാണ് ഈ ആത്മാവ്; അതേ സമയം സര്‍വസാക്ഷിയും. ഈ ആത്മാവ് അംഗുഷ്ഠമാത്രനായി സര്‍വരുടെയും ഹൃദയത്തിലുണ്ട്. കാമക്രോധമദമത്സരാദികളുടെ അഹംബുദ്ധിയില്‍ മറഞ്ഞിരിക്കുന്നുവെന്നു മാത്രം; സര്‍വദാ ഉണ്ടെങ്കിലും ഇല്ല എന്ന നിലയില്‍. ഈ മറ പഞ്ചകോശജന്യമാണെന്നതാണ് സത്യം. ഈ മറയെ ഉല്ലംഘിച്ചുവേണം അവയാല്‍ ചുറ്റപ്പെട്ടിരിക്കുന്ന ആത്മജ്ഞാനം സ്വായത്തമാക്കാന്‍. ഈ ആത്മബോധം കൃഛ്ര സാദ്ധ്യമാണെന്നും അത്യന്തം കരുതലോടെ നിര്‍വഹിക്കേണ്ടതാണെന്നുമാണ് പ്രകൃതദൃഷ്ടാന്തത്തിലൂടെ ശ്രീശങ്കരന്‍ വെളിവാക്കിത്തരുന്നത്. മുഞ്ഞപ്പുല്ല് അല്ലെങ്കില്‍ കോന്തപ്പുല്ല് ഈ ഭാഗത്ത് സാധാരണമാണ്. ഇതിന്റെ ഇലയ്ക്ക് രണ്ടരയടിയോളം നീളമുണ്ട്. വീതി നന്നേ കുറവാണ്. ദൃഢതയില്ലാത്ത ഒരു പുല്‍വടി എന്നു വേണമെങ്കില്‍ ഇതിനെ വ്യവഹരിക്കാം. ഇതിന്റെ അഗ്രഭാഗം മുള്ളുപോലെ കൂര്‍ത്തതും താരതമ്യേന ദൃഢവുമാണ്. പാര്‍ശ്വങ്ങള്‍ക്ക് അരത്തിന്റെ സ്വഭാവമുണ്ട്. പൂര്‍ണ്ണമായി വിടര്‍ന്നുകഴിഞ്ഞ ഇലകള്‍ അതിന്റെ മൂട്ടില്‍നിന്ന് ഉദ്ദേശം ഇരുപതു ഡിഗ്രി ചെരിഞ്ഞ് പാര്‍ശ്വങ്ങളിലേക്കു നീണ്ടിരിക്കും. ഏറ്റവും പ്രായം കുറഞ്ഞ ഇളംനാമ്പ് പുല്ലിന്റെ ഒത്തനടുക്കായിരിക്കും സ്ഥിതിചെയ്യുക.

പൂര്‍ണ്ണമായി വിരിഞ്ഞിട്ടില്ലാത്ത ഇളംനാമ്പാകയാല്‍ ഇതിന്റെ പാര്‍ശ്വങ്ങളിലും മുകള്‍ഭാഗത്തും ഒന്നും മുള്ളിന്റെ സ്വഭാവം കാണുകയില്ല. ഇതിനെ നേരെ മുകളിലോട്ടു വലിച്ചാല്‍ അത് പുല്ലിന്റെ ഉള്‍ഭാഗത്തുനിന്നു വേര്‍പ്പെട്ടുവരും. ഒരു കൗതുകമെന്നോണം ചിലപ്പോള്‍ ആളുകള്‍ ഇതു ചെയ്യാറുള്ളതാണ് ശ്രീശങ്കരന്‍ ഇതിനെ ദൃഷ്ടാന്തമായി കണ്ടെത്താന്‍ കാരണം. ഇപ്രകാരം ഇളംനാമ്പ് പിഴുതെടുക്കുന്നതിന് അവധാനതയുടെ ആവശ്യമുണ്ട്. മുള്ളന്‍പന്നി മുള്ളുവിരിച്ചു നില്ക്കുന്നതുപോലെയാണ് ചുറ്റുപാടും വിരിഞ്ഞുനില്ക്കുന്ന ഇതിന്റെ മുറ്റിയ ഇലകള്‍. അതിന്റെ ഒത്തനടു ഭാഗത്തുനിന്ന് ഇളംനാമ്പ് പിഴുതെടുക്കുമ്പോള്‍ സ്വാഭാവികമായും പാര്‍ശ്വത്തിലുള്ള ഇലകളുടെ കൂര്‍ത്ത അഗ്രത്തില്‍ സ്പര്‍ശിക്കാന്‍ ഇടയുണ്ട്. അതു കൈയ്ക്കു മുറിവുണ്ടാക്കിയെന്നുവരാം. ഈ കൂര്‍ത്ത ഇലകളില്‍ കൈ തട്ടാതിരിക്കാന്‍ ശ്രമിച്ചുകൊണ്ട് ഇളം നാമ്പിനെ മുകളിലോട്ടു വലിക്കുന്നതില്‍ ഒരു ചെരിവോ വളവോ സംഭവിക്കാം. അപ്രകാരം സംഭവിച്ചാല്‍ നാമ്പ് ഇടയ്ക്കുവച്ച് മുറിഞ്ഞുമാത്രമേ കൈയില്‍ വരുകയുള്ളൂ. അപ്പോള്‍ നാമ്പ് സൂക്ഷ്മമായി ഊരിയെടുക്കുന്നതില്‍ പരാജയപ്പെട്ടതായി. അതിനാല്‍ പാര്‍ശ്വങ്ങളിലുള്ള മുറ്റിയ കൂര്‍ത്ത ഇലകളില്‍ കൈ തട്ടാതെ കൈ ഉള്ളിലേക്കു കടത്തി ഇളംതളിരിനെ മുകളിലേക്കു വലിക്കേണ്ടിയിരിക്കുന്നു. അത്തരത്തില്‍ ചെയ്യാവുന്ന ഒരു പ്രവൃത്തിക്കു ശക്തമായ ഒരു തടസ്സമാണ് മുറ്റിയ ഇലകള്‍. സൂക്ഷ്മതയും കൗശലവും കൈമുതലുള്ളവര്‍ക്കേ ഇത് സാദ്ധ്യമാവുകയുള്ളൂ.

ShareTweetSend

Related News

സനാതനം

തിരുവോണസന്ദേശം

സനാതനം

വിചിത്രമായ വിനായകന്‍

സനാതനം

ഗുരുപൂര്‍ണിമ: ജീവിതത്തില്‍ ഗുരുവിന്റെ പ്രാധാന്യം

Discussion about this post

പുതിയ വാർത്തകൾ

കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഡല്‍ഹിയിലേക്ക് മടങ്ങി

പി.എം.ശ്രീ സ്‌കൂള്‍ പദ്ധതിയില്‍ കേരളം ഒപ്പുവെച്ചു

പാലുകാച്ചിമല ഹൈന്ദവ തീര്‍ത്ഥാടനകേന്ദ്രമായി മാറും: ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി

വ്രതശുദ്ധിയോടെ ഇരുമുടികെട്ടി പതിനെട്ട് പടിയും ചവിട്ടി അയ്യനെ കണ്ടു; ദര്‍ശന പുണ്യം നേടി രാഷ്ട്രപതി

രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രമാടത്ത് എത്തി; റോഡ് മാര്‍ഗം പമ്പയിലേക്ക് തിരിച്ചു

രാഷ്ട്രപതി ദ്രൗപതി മുര്‍മു സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഇറങ്ങിയ സ്ഥലത്തെ കോണ്‍ക്രീറ്റ് തറ താഴ്ന്നു

നാലുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി കേരളത്തിലേക്ക്: ബുധനാഴ്ചയാണ് ശബരിമല ദര്‍ശനം

ശബരിമല സ്വര്‍ണകൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ചുമത്തിയത് അഞ്ച് വകുപ്പുകള്‍

തന്നെ കുടുക്കിയവരെ താന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി

ശ്രീരാമദാസ ആശ്രമത്തില്‍ നവതി സത്യാനന്ദഗുരു സമീക്ഷ ശ്രീ മഹന്ത് കമല്‍നയന്‍ദാസ് ജി മഹാരാജ് ഉദ്ഘാടനം ചെയ്തു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies