തിരുവനന്തപുരം: തിരുവിതാംകൂര്‍ കൊച്ചി ദേവസ്വം ബോര്‍ഡുകളിലേയ്ക്ക് പട്ടികജാതി/ വര്‍ഗ്ഗ വിഭാഗത്തില്‍ നിന്നും ഓരോ അംഗത്തിന്റെയും, മലബാര്‍ ദേവസ്വം ബോര്‍ഡിലേയ്ക്ക് രണ്ട് അംഗങ്ങളുടെയും തെരഞ്ഞെടുപ്പ് ജൂണ്‍ 10 ന് രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് മൂന്ന് മണിവരെ നിയമസഭാ കോംപ്ലക്‌സില്‍ നടത്തും. ഹിന്ദുക്കളായ നിയമസഭാ സാമാജികരാണ് ബോര്‍ഡ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്.
മെയ് 24 ന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും ആക്ഷേപങ്ങള്‍ ഉണ്ടെങ്കില്‍ പരിശോധിച്ച് അന്തിമ വോട്ടര്‍ പട്ടിക മെയ് 29 ന് പ്രസിദ്ധീകരിക്കും. മെയ് 31 ന് രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് മൂന്നു മണി വരെ റിട്ടേണിംഗ് ഓഫീസര്‍ എം.രാജേന്ദ്രന്‍ നായര്‍ മുന്‍പാകെ സെക്രട്ടേറിയറ്റ് ഡര്‍ബാര്‍ ഹാളില്‍ നോമിനേഷന്‍ സമര്‍പ്പിക്കാം. നോമിനേഷന്റെ സൂക്ഷ്മ പരിശോധനയും, അന്തിമ ലിസ്റ്റ് പ്രസിദ്ധീകരണവും ജൂണ്‍ ഒന്നിന് നടത്തും. ജൂണ്‍ മൂന്ന് ഉച്ചയ്ക്ക് മൂന്ന് മണിയ്ക്ക് മുന്‍പായി നോമിനേഷന്‍ പിന്‍വലിക്കാം. ജൂണ്‍ മൂന്നിന് അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിക്കും ജൂണ്‍ 10 ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.
നോമിനേഷന്‍ ഫോറം റവന്യൂ (ദേവസ്വം) അഡീഷണല്‍ സെക്രട്ടറി കെ.സി.വിജയകുമാറിന്റെ ഓഫീസില്‍ (എസ്.ബി.റ്റി.4, സൗത്ത് ബ്ലോക്ക്, ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം) നിന്നും എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും ലഭിക്കും. വിശദവിവരത്തിന് 0471 2335426, 2518397, 2518147 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
Discussion about this post