ഫിലഡല്‍ഫിയ: ശിവഗിരിശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റിലെ സന്യാസി ശ്രേഷ്ഠനും ചാലക്കുടി ഗായത്രി ആശ്രമത്തിലെ മുഖ്യാചാര്യനുമായ ശ്രീമദ് സച്ചിദാനന്ദ സ്വാമികള്‍ ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ അമേരിക്ക സന്ദര്‍ശിക്കും. ഫിലഡല്‍ഫിയ ശ്രീനാരായണ അസോസിയേഷന്റെ ക്ഷണം സ്വീകരിച്ചാണ് സന്ദര്‍ശനം നടത്തുന്നത്.
ഫിലഡല്‍ഫിയ ശ്രീനാരായണ ഗുരുദേവ മന്ദിരത്തില്‍ ശ്രീനാരായണ ദിവ്യ പ്രബോധന ധ്യാനം, ഗുരുദേവ ദര്‍ശനം, കൃതികള്‍, ഭാരതീയ സംസ്‌കൃതി തുടങ്ങി വൈവിധ്യ വിഷയങ്ങളെ ആസ്പദമാക്കിയുള്ള പഠന കളരി, ചര്‍ച്ചാ ക്ലാസുകള്‍, പ്രവാസി സമൂഹത്തിലെ പണ്ഡിത ശ്രേഷ്ഠന്മാര്‍ പങ്കെടുക്കുന്ന ദൈവദശകം സെമിനാര്‍, പൊതുസമ്മേളനം, ഓണം-ഗുരുദേവ ജയന്തി ആഘോഷങ്ങള്‍, മഹാസമാധി ദിനാചരണം തുടങ്ങിയവയാണ് ഫിലഡല്‍ഫിയയില്‍ മുഖ്യ പരിപാടികള്‍.
ജൂലൈ 4, 5, 6 തീയതികളില്‍ ഫ്‌ളോറിഡയില്‍ നടത്തുന്ന കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ കണ്‍വന്‍ഷനെ അഭിസംബോധന ചെയ്യും.













Discussion about this post