ടോക്കിയോ: സാങ്കേതിക തകരാറുകളെ തുടര്‍ന്ന് അമേരിക്കന്‍ യുദ്ധവിമാനം, എഫ്-5 ജപ്പാന്‍ ദ്വീപായ ഒക്വിനാവയില്‍ തകര്‍ന്നു വീണു. ചൊവാഴ്ച രാവിലെയായിരുന്നു അപകടം. പറക്കുന്നതിനിടെയാണ് വിമാനത്തിനു തകരാര്‍ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. പൈലറ്റ് രക്ഷപ്പെട്ടു. ജപ്പാനിലുള്ള അമേരിക്കയുടെ കദേന എയര്‍ ബേസില്‍ നിന്നും പറന്നുയര്‍ന്ന എഫ്-5 ഒക്വിനാവ ദ്വീപില്‍ നിന്നും 115 കിലോമീറ്റര്‍ അകലെ പസഫിക്കിലാണ് തകര്‍ന്നു വീണതെന്ന് മിലിട്ടറി പ്രസ്താവനയില്‍ അറിയിച്ചു. വിമാനം തകരുമെന്നുറപ്പായതോടെ പാരച്യൂട്ടില്‍ രക്ഷപ്പെട്ട പൈലറ്റിനെ ജപ്പാന്‍-അമേരിക്ക രക്ഷാസേനകളുടെ സംയുക്ത തെരച്ചിലില്‍ കണ്ടെത്തി. പൈലറ്റിന്റെ പേരോ മറ്റുവിവരങ്ങളോ അധികൃതര്‍ പുറത്തുവിട്ടിടില്ല. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി യുഎസ് മിലിട്ടറി അറിയിച്ചു.













Discussion about this post