ജോഹന്നാസ് ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്‍റ് നെല്‍സണ്‍ മണ്ടേലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മണ്ടേലയുടെ ആരോഗ്യനില ഗുരുതരമാണെങ്കിലും അപായകരമായ അവസ്ഥയില്‍ അല്ലെന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമയുടെ വക്താവ് അറിയിച്ചു.
ദീര്‍ഘനാളായി അസുഖബാധിതനായിരുന്ന മണ്ടേലയെ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.













Discussion about this post