വാഷിങ്ടണ്‍: അക്ഷരദേവതയുടെ ശില്പം ഇന്‍ഡൊനീഷ്യ അമേരിക്കയ്ക്ക് സമ്മാനിച്ചു. 16 അടി ഉയരമുള്ള സരസ്വതീ ദേവിയുടെ ശില്പം തലസ്ഥാനമായ വാഷിങ്ടണില്‍ ഇന്‍ഡൊനീഷ്യന്‍ എംബസിക്ക് മുന്നിലാണ് സ്ഥാപിച്ചിരിക്കുന്നത്. ദിവസേന ശില്പത്തിന്റെ ദൃശ്യഭംഗി ആസ്വദിക്കാനായി ആയിരക്കണക്കിനുപേരാണ് മസാച്ചുസെറ്റ്‌സ് അവന്യുവില്‍ എത്തുന്നത്. വെള്ളത്താമരയില്‍ അരയന്നത്തില്‍ ആരൂഡയായ സരസ്വതി ശില്പം ഏറെ വ്യത്യസ്ഥമായ കാഴ്ചയാണ്. പുസ്തകം വായിക്കുന്ന മൂന്ന് കുട്ടികളും ശില്പത്തിന്റെ ഭാഗമാണ്. ഔദ്യോഗീക ശില്പ സമര്‍പ്പണം ഉടന്‍ നടക്കും.
ജനസംഖ്യയില്‍ മൂന്ന് ശതമാനം മാത്രമേ ഹിന്ദുക്കളുള്ളെങ്കിലും ഇന്‍ഡൊനീഷ്യയുടെ സാംസ്‌കാരികധാരയില്‍ ഹിന്ദുമതത്തിന് വലിയ പ്രാധാന്യമുണ്ട്. ഹിന്ദുക്കള്‍ ഏറെയുള്ള ബാലിയിലെ അഞ്ച് ശില്പികള്‍ ചേര്‍ന്നാണ് ശില്പമൊരുക്കിയത്. നിര്‍മാണം പൂര്‍ത്തിയാക്കിയ ശേഷം കഴിഞ്ഞ ഏപ്രിലിലാണ് ഇത് വാഷിങ്ടണിലെത്തിച്ചത്. വൈറ്റ് ഹൗസിന് ഏറെ അടുത്താണ് വാഷിംഗ്ണിലെ ഇന്‍ഡോനീഷ്യന്‍ എംബസി സ്ഥിതിചെയ്യുന്നത്. സമീപത്തെ ഇന്ത്യന്‍ എംബസിക്ക് മുന്നില്‍ ഏതാനും വര്‍ഷം മുമ്പ് മഹാത്മാഗാന്ധിയുടെ പ്രതിമ സ്ഥാപിച്ചത് നേരത്തേ ഇന്ത്യാക്കാരുടെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു.













Discussion about this post