ഫ്ലോറിഡ: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 7-ാമത് കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്‍റ് ആനന്ദന്‍ നിരവേല്‍ അറിയിച്ചു. ഫ്ലോറിഡയിലെ വെസ്‌റ്റേണില്‍ ഉള്ള ബോണാവെഞ്ചര്‍ റിസോര്‍ട്ടില്‍ വെച്ച് ജൂലായ് 4 മുതല്‍ 7 വരെയാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്.
ജൂലായ് 4 ന് രാവിലെ ഗണപതിഹോമത്തോടുകൂടി കണ്‍വെന്‍ഷന്‍ ആരംഭിക്കും. വിശിഷ്ടാതിഥികളെ ആനയിച്ച് ഉദ്ഘാടനത്തിനുശേഷം കേരള ഹിന്ദൂസ് ഓഫ് സൗത്ത് ഫ്ലോറിഡയുടെ നേതൃത്വത്തില്‍ തിരുവാതിരക്കളിയോടെ ഹൈന്ദവസംഘടനയുടെ പരിപാടികള്‍ അരങ്ങേറും. സ്വാമി ഉദിത് ചൈതന്യ, കെ.ജയകുമാര്‍ ഐ.എ.എസ്, കെ.പി.ശശികല ടീച്ചര്‍ , തുഷാര്‍ വെള്ളാപ്പള്ളി, ശ്രീകുമാര്‍ എന്നിവര്‍ സംസാരിക്കും. പുളിക്കല്‍ വാസുദേവ്, ഡോ.നിഷ പിള്ള, പ്രൊഫ.ധന്യ പിള്ള എന്നിവരുടെ പ്രഭാഷണങ്ങളും ചോദ്യോത്തരവേളകളും ഉണ്ടായിരിക്കും.
ഡോ.നിഷ പിള്ള നയിക്കുന്ന വിമന്‍സ് ഫോറത്തില്‍ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ബിന്ദു പണിക്കര്‍, രാജലക്ഷ്മി ലക്ഷ്മണ്‍, മായാ നമ്പൂതിരി, ഡോ.സിന്ധു പിള്ള എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിക്കും. കുട്ടികളുടെ വിവിധ പരിപാടികള്‍ , നൃത്തനാടകം-വിരാടം, ബിജു നാരായണനും സംഘവും അവതരിപ്പിക്കുന്ന ഗാനമേള എന്നിവ വിവിധ ദിവസങ്ങളില്‍ നടക്കും.














Discussion about this post