ജോഹനാസ് ബര്‍ഗ്: നെല്‍സണ്‍ മണ്ടേലയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ജീവന്‍ രക്ഷായന്ത്രങ്ങളുടെ സഹായത്തിലാണ് ഇപ്പോള്‍ മണ്ടേലയുടെ ജീവന്‍ നിലനിര്‍ത്തുന്നത്. ഇതിനെത്തുടര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ തന്റെ യാത്ര റദ്ദ് ചെയ്തു. പ്രിട്ടോറിയയിലെ മെഡി ക്ലിനിക്ക് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന മണ്ടേലയെ സന്ദര്‍ശിച്ച ശേഷമാണ് യാത്ര റദ്ദ് ചെയ്തത്.
ദക്ഷിണാഫ്രിക്കയുടെ മുന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേലയെ ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ജൂണ്‍ എട്ടിനാണ് പ്രിട്ടോറിയയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.













Discussion about this post