കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ.എം.സി. ദിലീപ് കുമാര്‍ ചുമതലയേറ്റു. ഇന്നലെ രാവിലെ 9.30ന് സര്‍വകലാശാല ആസ്ഥാനത്തെത്തിയ അദ്ദേഹത്തെ രജിസ്ട്രാര്‍ ഡോ.എന്‍. പ്രശാന്ത് കുമാര്‍ , പ്രോ വൈസ് ചാന്‍സലര്‍ ഡോ.സുചേതാ നായര്‍ എന്നിവരും അധ്യാപക, അനധ്യാപക, വിദ്യാര്‍ഥി പ്രതിനിധികളും ചേര്‍ന്നു സ്വീകരിച്ചു.
എംജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം, കൊച്ചിന്‍ കോളജില്‍ കോമേഴ്സ് വിഭാഗം മേധാവി, എംജി, ഭാരതീയര്‍ സര്‍വകലാശാലകളില്‍ റിസര്‍ച്ച് ഗൈഡ്, വിവിധ സര്‍വകലാശാലകളില്‍ ബോര്‍ഡ് ഓഫ് സ്റഡീസ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നാഷണല്‍ സര്‍വീസ് സ്കീം പ്രോഗ്രാം ഓഫീസര്‍, റീജണല്‍ പ്രോഗ്രാം ഓഫീസര്‍ എന്നീ നിലകളില്‍ 23 വര്‍ഷം പ്രവര്‍ത്തിച്ചു. 20 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. 25 ദേശീയ സെമിനാറുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. പാലാ സ്വദേശിയാണ്.
Discussion about this post